Nenjerichil maran : ഇന്ന് പൊതുവേ നമ്മൾ എല്ലാവരും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിൾ ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഗ്യാസ്ട്രബിൾ നമ്മളിൽ അനുഭവപ്പെടുകയാണെങ്കിൽ പൊതുവെ നാം ജീരകം വെള്ളം തിളപ്പിച്ചു കുടിക്കുകയും ഉലുവ വെള്ളം തിളപ്പിച്ച് കുടിക്കുകയാണ് ചെയ്യാറ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഗ്യാസിന് നല്ല ശമനം ഉണ്ടാകാറുണ്ട്. ഗ്യാസ്ട്രബിൾ അടിക്കടി വരുന്നതാണെങ്കിലും നാം ആരും ഇതിനെ കാരണങ്ങളെക്കുറിച്ച് ശരിയായി അന്വേഷിക്കാറില്ല.
ഗ്യാസ്ട്രബിൾ നാം കഴിക്കുന്ന ആഹാരം ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ നാരുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളുടെ അളവ് കുറവുo ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവുമാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നത്. ആമാശയത്തിലെ ആസിഡുകളുടെ ഉത്പാദനം കൂടുമ്പോഴാണ് ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പുളിച്ചു തികെട്ടൽ നമ്മളിൽ കാണുന്നത്.
ഇന്ന് നമ്മുടെ ഭക്ഷണ രീതിയിൽ നമുക്ക് പല മാറ്റങ്ങളും കാണാൻ സാധിക്കും. ഇത്തരം മാറ്റങ്ങൾ തന്നെയാണ് നമ്മളിലെ പല രോഗാവസ്ഥകൾക്കും കാരണമാകുന്നത് . നാം ഭക്ഷണം കഴിക്കുമ്പോൾ ആമാശയത്തിലെ ആസിഡിന്റെയും പ്രവർത്തനം കൂടുമ്പോൾ ആ ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിലേക്ക് തിരിച്ചു എത്തുന്നത് വഴി ഉണ്ടാവുന്ന ബുദ്ധിമുട്ടുകളാണ് ഇത്. ഈ അവസ്ഥകൾ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്നാൽ അത് മറ്റു പല രോഗ അവസ്ഥകളിലേക്ക് നമ്മെ നയിക്കും.
കൂടാതെ അമിതമായി ഇത് ഉള്ളവരിൽ അസാധാരണമായ നെഞ്ചുവേദന ശർദ്ദിൽ ഭക്ഷണം പുളിച്ചു തികെട്ടുക അതുവഴി വായയിൽ എപ്പോഴും പുളിരസം ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. കൂടാതെ ചിലരിൽ വായനാറ്റം ഉണ്ടാകുന്നതും ഇതിന്റെ കാരണമാകുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ ദഹിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണമാണ് നാം ഏറ്റവും അധികം കഴിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam