ഓരോ ദിവസം കഴിയുംതോറും നമ്മളെ ഓരോ തരത്തിലുള്ള രോഗങ്ങളാണ് അലട്ടിക്കൊണ്ടിരിക്കുന്നത്. വർദ്ധിച്ചുവരുന്ന രോഗങ്ങൾക്ക് ഒരേയൊരു കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. ഇന്ന് നാം കഴിക്കുന്ന ഏതൊരു പദാർത്ഥം എടുത്താലും അതിൽ വൈറ്റമിൻനേക്കാളും മിനറൽസിനെക്കാളും കൂടുതലായി വിഷാംശങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവയുടെ ഉപയോഗം തന്നെയാണ് നമ്മുടെ ശരീരത്തിലെ ഇത്തരം രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്.
കൂടാതെ ഇന്ന് ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെ കാലം കൂടിയാണ് . ഇവിടെ ഉപയോഗവും നമ്മുടെ ശരീരത്തിലേക്ക് രോഗാവസ്ഥകൾ കടന്നുവരുന്നത് കാരണമാകുന്നു. ഇത്തരത്തിൽ ശരിയായ ആഹാരരീതി ഇല്ലാത്തതുമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് മലബന്ധം. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്നതും പറയാൻ മടിക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് ഇത്. തുടക്കത്തിൽ ഇത് യാതൊരു ബുദ്ധിമുട്ടുകളും നമ്മിൽ സൃഷ്ടിക്കാറില്ല.
എന്നാൽ ഇത് അടിക്കടി കണ്ടു വരികയാണെങ്കിൽ മറ്റു പല രോഗങ്ങളിലേക്ക് നയിക്കാവുന്ന ഒന്നുതന്നെയാണ് ഇത്. മലബന്ധം ഉള്ളവരിൽ ഫിഷർ പൈൽസ് ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത ഏറെ ആണുള്ളത്. നമ്മളിലെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തതാണ് ഇതിന്റെ കാരണം. ദഹനപ്രക്രിയ ശരിയായി നടക്കാതെ വരുമ്പോൾ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ എന്നിവ കാണുന്നു . ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ഭക്ഷണത്തിലെ ഫൈബർ കണ്ടന്റ് കുറയുന്നത് മൂലമാണ് ഉണ്ടാകുന്നത്.
നാരുകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ശാരീരിക പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ളത് തന്നെയാണ്. ഇന്നത്തെ മാറി വരുന്ന ഭക്ഷണ രീതിയിൽ നാം ഇത് ഉൾപ്പെടുത്തുന്നത് അപൂർവമാണ്. ആയതിനാൽ തന്നെ നമ്മിൽ മലബന്ധം പോലുള്ള രോഗാവസ്ഥകൾ കാണപ്പെടുന്നു. ഇത്തരത്തിൽ മറ്റു രോഗങ്ങൾക്ക് വഴി തെളിയിക്കാവുന്ന മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിവയ്ക്കുള്ള ഒരു പ്രതിവിധിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.