കുട്ടികൾ മുതൽ വലിയവരെ വരെ ഒരുപോലെ ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നമ്മള്ളിൽ കടന്നുകൂടാൻ ഏറ്റവും എളുപ്പമുള്ള ഒരു രോഗാവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മൂലമാണ് ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടാകുന്നത്.
പ്രധാനമായും നാം കഴിക്കുന്ന മധുര പലഹാരങ്ങളിൽ നിന്ന് തന്നെയാണ് ഇത്തരത്തിലുള്ള ഗ്ലൂക്കോസ് ശരീരത്തിൽ എത്തുന്നത്. അതിനുമപ്പുറം നാം ദിവസവും കഴിക്കുന്ന അരിയാഹാരവും ഇതിന്റെ ഒരു കാരണം തന്നെയാണ്. ഷുഗർ ഉള്ള ആൾക്കാർ മധുര പലഹാരങ്ങൾ ഒഴിവാക്കിയതുകൊണ്ട് മാത്രം ഷുഗർ കുറയുന്നില്ല. ഗ്ലൂക്കോസിന്റെ കണ്ടന്റ് ഏറ്റവുമടങ്ങിയ ഒന്നാണ് അരി ഗോതമ്പ് മുതലായ ധാന്യങ്ങൾ. അതിനാൽ തന്നെ നാം നിത്യവും കഴിക്കുന്ന ഇത്തരം വസ്തുക്കൾ കുറക്കുകയോ അതു മിതമാക്കുകയോ ആണ് ഇതിനുള്ള ഒരു പോംവഴി.
കൂടാതെ ധാരാളം ഭക്ഷണം കഴിക്കുന്നവർ ആണെങ്കിൽ അത് കുറച്ച് ഇടയ്ക്കിടയ്ക്ക് ഇടവിട്ട് കഴിക്കാൻ ശ്രദ്ധിക്കണം.ഇതുവഴി നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയാൻ സഹായിക്കുന്നു. അതുപോലെ അമിതവണ്ണം ഉള്ളവരിലാണ് ഇത്തരത്തിലുള്ള ഷുഗർ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ തന്നെ ഷുഗർ കണ്ട്രോൾ ചെയ്യുന്നതിന് നല്ലൊരു ഡയറ്റ് പ്ലാനും അതോടൊപ്പം വ്യായാമവും അത്യാവശ്യമായി വരുന്നു.
വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള എല്ലാ മസിലുകളെയും പ്രവർത്തിച്ചു കൊണ്ടുള്ള വ്യായാമം ആയിരിക്കും. അത്തരത്തിൽ എല്ലാ മസിലുകളും പ്രവർത്തിച്ചാലും മാത്രമേ അവിടെ കൂടിയിട്ടുള്ള ഷുഗർ ലെവൽ ശരീരത്തിൽ നിന്ന് മൊത്തത്തിലായി കുറയുകയുള്ളൂ. ഇത്തരത്തിലുള്ള വ്യായാമം ചെയ്യുന്നതു വഴി ശരീരത്തിലെ ഷുഗർ കുറയുകയും അതിനോട് അനുബന്ധിച്ച് കിടക്കുന്ന കൊഴുപ്പുകൾ കുറയുന്നതിനും സഹായിക്കുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : Arogyam