ദൈനംദിന ജീവിതത്തിൽ കടന്നുവരുന്ന ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ .

ഏറെ ആഹാരപ്രിയരായ നമ്മളിൽ ആഹാരം കഴിക്കുന്നതിനെ തടസ്സം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് മൗത്ത് അൾസർ അഥവാ വായ്പുണ്ണ്. നാം ഇതിനെ പൊതുവെ ബി കോംപ്ലക്സ് പ്രോബ്ലംസ് എന്ന് പറയാറുണ്ട്. ഇത് നമ്മുടെ വായയിൽ ഉണ്ടാകുന്ന ഒരു തരത്തിലുള്ള വ്രണങ്ങളാണ്. ആയതിനാൽ തന്നെ ഇതും മൂലം ആഹാരം ശരിയായി രീതിയിൽ കഴിക്കാൻ സാധിക്കാതെ വരുന്നു. വായുടെ ഉള്ളിൽ ചുണ്ടുകൾക്ക് താഴെ മോണകൾക്ക് ഇടയിൽ ഒക്കെയായി ഇത് രൂപപ്പെടാറുണ്ട്.

മുഖക്കുരുവിനോട് രൂപസാദൃശ്യമുള്ള ഇവ വായിൽ വരുന്നതാണ് ഇത്. ഇത് വെള്ള നിറത്തിൽ കാണപ്പെടുകയും പിന്നീട് അത് പഴുത്തു ചുവന്ന നിറം ആവുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ അസഹ്യമായ വേദനയാണ് വായിക്കുള്ളിൽ അനുഭവപ്പെടുന്നത്. ഇതും മൂലം എരുവോ പുളിയോ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് കഴിക്കാൻ സാധിക്കാതെ വരുന്നു.

ചിലരിൽ ഇത് ഒരാഴ്ചയ്ക് ഉള്ളിൽ തന്നെ മാറിപ്പോകുന്നു. ഇതിനായി ഒട്ടനവധി ഹോം റെമഡികൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്നാൽ ചിലരിൽ എന്തെല്ലാം ചെയ്തിട്ടും ഇത് മാറിപ്പോകാത്ത അവസ്ഥ കാണപ്പെടാറുണ്ട്. ഇത് അവരുടെ ആഹാരരീതിയെയും ജീവിതരീതിയും തന്നെ ബാധിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അസഹ്യമായി വേദന ആയതുകൊണ്ട് തന്നെ പലരും ദേഷ്യവും മാനസിക സമ്മർദ്ദവും ഉളവാക്കുന്നതിന് ഇത് കാരണം ആകാറുണ്ട്.

ഇത് തുടരെത്തുടരെ കൂടുകയാണെങ്കിൽ മൗത്ത് ക്യാൻസർ വരെയുള്ള ഒരു സാധ്യത ഇതിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട്. അതിനാൽ തന്നെ ശരിയായ കാരണങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നാം ആദ്യം ചെയ്യേണ്ടത് ഏത് പ്രശ്നമാണ് ഇവരിൽ ഇത്തരത്തിലുള്ള വായ്പുണ്ണ് ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയുകയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *