ചായ കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടാകും. പരതരത്തിലുള്ള പല ഫ്ലേവറുകളിലുള്ള ചായകൾ നാം കുടിക്കാറുണ്ട്. എന്നാൽ ചായയിൽ തന്നെ ശരീരത്തിന് ഗുണം ചെയ്യുന്നവയും കാണാൻ കഴിയും. അത്തരത്തിൽ നിരവധി ചായകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ ചില ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ചായയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന നാടൻ പഴമാണ് പേരയ്ക്കാം. ഒട്ടുമിക്ക വീടുകളിലും ഇത് കാണാറുണ്ട്. വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും ഒരു വലിയ കലവറ തന്നെയാണ് ഇത്.
ഈ കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ ഒരു പ്രധാന ഔഷധ കൂട്ടാണ് പേരയില. വയറിളക്കം വൃണങ്ങൾ തുടങ്ങിയവ സുഖപ്പെടുത്താൻ പേരില കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ക്യാൻസർ പ്രതിരോധിക്കാനും പേരയില വളരെയേറെ സഹായകരമാണ് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പേരയില ഉപയോഗിച്ച് ചായ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനൊരു ആവശ്യമായി വരുന്നത് പേരയുടെ തളിരിലകൾ മാത്രമാണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് കുടിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. അമിതമായ ഭാരം കുറയ്ക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ഷുഗർ നില നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഇത് ഒരു പൂജ്യം കലോറി ഭക്ഷണം ആയതിനാൽ ഭാരം വർദ്ധിപ്പിക്കും എന്ന ഭയവും ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കാനും പേരയില ചായ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം പ്രതിരോധിക്കാനും മധുരം തടയാനും സഹായിക്കുന്ന ഒന്നാണ് പേരയില. ജപ്പാൻകാരുടെ പ്രധാന പ്രമേഹ നിയന്ത്രണ ഉപാധിയാണ് ഇത്. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.