ബിപി നിയന്ത്രിച്ചു നിർത്താം… ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം…|high blood pressure causes

ഇന്ന് മിക്ക വീടുകളിലും ഒരാൾക്കെങ്കിലും കണ്ടുവരുന്ന പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ബിപി അഥവാ ഹൈപ്പർടെൻഷൻ ഒരുവിധം എല്ലാവരെയും കണ്ടു വരുന്ന ഒന്നാണ്. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും മരുന്നിനൊപ്പം മറ്റ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും എന്തെല്ലാമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പണ്ടുകാലങ്ങളിൽ ഉയർന്ന രക്തസമ്മർദം എന്നത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒന്നായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 വയസ്സു മുതൽ തന്നെ ഹൈ ബിപി കണ്ടു വരുന്ന അവസ്ഥ കാണുന്നുണ്ട്. ഇത് ഹൈപ്പർ ടെൻഷൻ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. 120 ബാർ 80 എന്നാണ് നോർമൽ ബിപി അളവായി പറയുന്നത്. ഇത് പ്രധാനമായും രണ്ടു തരത്തിൽ കാണാൻ കഴിയും.

പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നിവ ഇത്തരത്തിൽ കാണാൻ കഴിയുന്നവയാണ്. പാരമ്പര്യമായി അല്ലെങ്കിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഉയർന്നുവരുന്ന രക്തസമ്മർദ്ദത്തെ ആണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. മറ്റ് എന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇത് സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു.

ഉദാഹരണത്തിന് തൈറോയ്ഡ് രോഗങ്ങളുള്ളവർ ഹൃദ്രോഗമുള്ളവർ അതല്ലെങ്കിൽ വൃക്കസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഇത്തരക്കാർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുകവലിയും മദ്യപാനവും. ഇതുകൂടാതെ പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടാതെ ഇന്നത്തെ ജീവിതശൈലിയും ഇതിന് പ്രധാന കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.