To prevent nail breakage : നാം ഏവരും സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നു മുൻപന്തിയിൽ തന്നെ ഉള്ളവരാണ് . പണ്ട് സ്ത്രീകൾ മാത്രമാണ് സൗന്ദര്യത്തിൽ ശ്രദ്ധിച്ചിരുന്നത് എങ്കിൽ ഇന്ന് പുരുഷന്മാരും ഒട്ടും പിന്നിലല്ല . മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ ആയാലും മുടി സൗന്ദര്യത്തിന്റെ കാര്യത്തിൽ ആയാലും അവർ സ്ത്രീകളെക്കാൾ ഒരു പടി മുൻപന്തിയിൽ തന്നെയാണ് ഇന്നുള്ളത്.
അതിനാൽ തന്നെ ഇന്ന് നമുക്ക് ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒരു പ്രധാന ഭാഗം പുരുഷന്മാർക്കുള്ളത് തന്നെയാണ്. അത്രയും സൗന്ദര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന കാലമാണ് ഇത്. മുഖ സൗന്ദര്യത്തെ പോലെതന്നെ നാം സംരക്ഷിക്കുന്ന ഒന്നാണ് നമ്മുടെ നഖങ്ങൾ. ഇന്ന് മുടികൾ വളർത്തുന്ന പോലെ തന്നെ നാം നഖങ്ങൾ സംരക്ഷിച്ചു വളർത്തുന്നവരാണ്. നല്ല നീളമുള്ള പൊട്ടാത്ത നഖങ്ങൾ ഏവരും ആഗ്രഹിക്കുന്നതാണ്. ഒട്ടുമിക്ക ആളുകളും നഖം വളർത്തി അത് വൃത്തിയായി മെയിന്റയിൻ ചെയ്തു നെയിൽ പോളിഷ് മറ്റും അണിഞ്ഞ് അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാറുണ്ട്.
എന്നാൽ ചിലരിൽ ഇത് പെട്ടെന്ന് തന്നെ പൊട്ടിപ്പോകുന്നതായി കാണാം. ഇത് എത്ര വളർത്തിയാലും വീണ്ടും വീണ്ടും ഇത്തരത്തിൽ പൊട്ടി പോകുന്നു. ഇത് ഒരു വേദനാജനകമായ ഒരു കാര്യം തന്നെയാണ് . ഇത് ചിലപ്പോൾ മറ്റു രോഗങ്ങളുടെ .ലക്ഷണമായി കാണാറുണ്ട്. ശരീരത്തിന്റെ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലം ഇത്തരത്തിൽ കാണാറുണ്ട്.
ഇത്തരത്തിൽ നഖങ്ങൾ വളരാൻ ഒലിവോയിൽ ഉപയോഗിച്ച് മസാജ് ചെയ്തു കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. കൂടാതെ ഇവ പൊട്ടി പോകാതിരിക്കാൻ ഒലിവ് ഓയിൽ മുക്കി വയ്ക്കുന്നതും വളരെ നല്ലതാണ്. കൂടാതെ ചെറുനാരങ്ങ നീര് നഖങ്ങളിൽ തേച്ച് അല്പസമയത്തിനു ശേഷം റോസ് വാട്ടർ ഉപയോഗിച്ച് തുടക്കുകയാണെങ്കിൽ നഖങ്ങളുടെ ഗ്ലൈസിംഗ് കൂടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world