ഇതിന്റെ അളവ് കുറച്ചാൽ ശരീരത്തിലെ കൊഴുപ്പ് മുഴുവനായി പോകും ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Fatty liver disease

Fatty liver disease : ഇന്നത്തെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥകളിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് ലിവർ ഫാറ്റ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഈ ലിവർ ഫാറ്റി നമുക്ക് കാണാൻ സാധിക്കും. ഇതിനെ പ്രത്യേകിച്ച് ലക്ഷണം ഒന്നുമില്ലാത്തതിനാൽ തിരിച്ചറിയുക പ്രയാസകരമാണ്. ഇത് കൂടുതലായി തിരിച്ചറിയുന്നത് മറ്റു രോഗങ്ങൾക്കുള്ള അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുന്നത് വഴിയാണ്.

ഇത് സ്റ്റേജ് വണ്ണിൽ തുടങ്ങി സ്റ്റേജ് ഫോർ എത്തുമ്പോഴേക്കും ലിവർ സിറോസിസ് എന്നതിലേക്ക് നീങ്ങുന്നു. അതിനാൽ തന്നെ ഇത് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്ന ഒരു ധർമ്മമാണ് ലിവർ ചെയ്യുന്നത്. നാം നമ്മുടെ ഭക്ഷണക്രമത്തിൽ അധികമായി കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ കരളിൽ ഇത് വന്ന് അടിഞ്ഞുകൂടുകയും ഇതിന്റെ അളവ് ക്രമാതീതമായി വർധിക്കുമ്പോൾ കരൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു.

ഇത്തരത്തിൽ കൊഴുപ്പുകൾ കരളിൽ വന്ന അടയുന്നത് മൂലം ഉണ്ടാകുന്നതാണ് ലിവർ ഫാറ്റി. നാം കഴിക്കുന്ന അരി ആഹാരത്തിൽ നിന്നാണ് ഏറ്റവും അധികം കാർബഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. അത് ലിവർ ഫാറ്റി യുടെ ഒരു കാരണം തന്നെയാണ്. എന്നാൽ പണ്ടും ആളുകൾ ഇത്തരത്തിലുള്ള ഭക്ഷണം തന്നെയാണ് കഴിച്ചിരുന്നതെങ്കിലും അവർക്ക് ഇത്തരത്തിലുള്ള ലിവർ ഫാറ്റ് കണ്ടിരുന്നില്ല.

അതിന്റെ കാരണം എന്നു പറയുന്നത് അവർ ഭക്ഷണത്തോടൊപ്പം നല്ല അധ്വാനശീലം ഉള്ളവരും കൂടിയായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അധ്വാന ശീലം കുറവും ഭക്ഷണക്രമം കൂടുതലുമാണ്. അതിനാൽ ഭക്ഷണക്രമം കുറയ്ക്കുകയും നല്ലൊരു വ്യായാമം ശീലിക്കുകയും ആണ് വേണ്ടത്. ഇത്തരത്തിൽ വ്യായാമവും ഭക്ഷണക്രമവും കണ്ട്രോൾ ചെയ്തു വരികയാണെങ്കിൽ ലിവർ ഫാറ്റി എന്ന ഈ അവസ്ഥയെ എളുപ്പത്തിൽ മറികടക്കാനാവും. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *