വയറു രോഗങ്ങളാൽ വലയുന്നവരാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഇതൊന്നു കണ്ടു നോക്കൂ.

ഒട്ടനവധി രോഗപ്രശ്നങ്ങളാൽ വലയുന്നവരാണ് നാമോരോരുത്തരും. നമ്മുടെ ജീവിത രീതിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് പല രോഗങ്ങളും ഉടലെടുക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ ഒട്ടനവധി രോഗാവസ്ഥകൾ ഇന്ന് നമ്മുടെ ശരീരത്തുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് വയർ സംബന്ധമായ രോഗാവസ്ഥകൾ. വയറിനുള്ളിലെ ചില ബാക്ടീരിയകൾ മൂലവും വൈറസുകൾ മൂലവും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കണ്ടുവരുന്നു.

പുളിച്ചു തികട്ടൽ ഗ്യാസ്ട്രബിൾ മലബന്ധം പൈൽസ് അൾസർ എന്നിങ്ങനെ ഒട്ടനവധിയാണ് വയറു സംബന്ധമായ രോഗാവസ്ഥകൾ. ഇത്തരം രോഗാവസ്ഥകൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ കൂടുകയും കുറയുകയും ചെയ്യാറുണ്ട്. അതിനായി നാം ഡോക്ടറെ കാണുന്നതിനു മുൻപ് തന്നെ ഏതൊക്കെ ഭക്ഷണം കഴിച്ചാലാണ് നമ്മളിലെ രോഗാവസ്ഥ കൂടുന്നത് എന്ന് നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

ഇത്തരത്തിൽ രോകാവസ്ഥകൾ സൃഷ്ടിക്കുന്ന ഭക്ഷ്യവസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ പൂർണമായും ഉപേക്ഷിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ കഴിക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മരുന്നുകൾ കഴിക്കാതെ തന്നെയും നമുക്ക് ഇത്തരം രോഗാവസ്ഥകൾ ഒരു പരിധി വരെ മറികടക്കാനാകും. ഒട്ടു മിക്ക വയറു രോഗങ്ങൾക്കും കാരണം ആവുന്ന ഒന്നാണ് ഗ്ലൂട്ടൻ ഇൻഡോളൻസ്. അതിനാൽ തന്നെ ഗ്ലൂട്ടൺ കണ്ടെന്റ് അടങ്ങിയ ഗോതമ്പ് തുടങ്ങിയവ പൂർണ്ണമായി ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ഈയൊരു രോഗാവസ്ഥ മറികടക്കാൻ ആകും.

ഇതുവഴി ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നിവ നീങ്ങുന്നു. സ്ഥിരമായി ഏത് ഭക്ഷണം കഴിക്കുന്നത് മൂലമാണ് നമ്മളിലെ ഈ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത് തിരിച്ചറിഞ്ഞ് അത് ഉപേക്ഷിച്ചുകൊണ്ട് അതിനെ മാറി കടക്കാവുന്നതാണ്. അതുപോലെതന്നെ മലബന്ധമാണ് പ്രശ്നമെങ്കിൽ ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് അത് കൂടുതലായി ഉണ്ടാവുന്നതെന്നും ഏതൊക്കെ കഴിച്ചാൽ അതിനെ പ്രതിരോധിക്കാം എന്ന് തിരിച്ചറിഞ്ഞ് അവ ഉപയോഗിക്കുക ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *