നാമെല്ലാവരും നിത്യജീവിതത്തിലെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് വെളുത്തുള്ളി. രാവിലെയുള്ള ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ വരെ ഉള്ള എല്ലാ കറികളിലും വെളുത്തുള്ളിയുടെ സാന്നിധ്യം നമുക്കറിയാം. കറികൾക്ക് രുചി കൂട്ടുക മാത്രമല്ല വെളുത്തുള്ളിയുടെ കഴിവ്. വെളുത്തുള്ളി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധി കൂടിയാണ്. നാം പൊതുവായി നെഞ്ചരിച്ചിൽ ഗ്യാസ് കയറുക എന്നിവയ്ക്കാണ് വെളുത്തുള്ളി കഴിക്കാറ്.
എന്നാൽ ഈ ചെറിയ രോഗാവസ്ഥകൾക്കപ്പുറമുള്ള മറ്റു പല രോഗങ്ങൾക്കും വെളുത്തുള്ളി ഒരു പ്രതിരോധ മാർഗമാണ്. ധാരാളം ആന്റി ഓക്സൈഡുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയ ഒന്നാണ് വെളുത്തുള്ളി.ദിനവും വെളുത്തുള്ളി ഒരല്ലി കഴിക്കുന്നത് വഴി ഹൃദയത്തെ ബാധിക്കുന്ന എല്ലാ രോഗങ്ങളും മറികടക്കാൻ ആകും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അല്ലസിൻ എന്ന സംയുക്തം നമ്മുടെ ശരീരത്തിലുള്ള അമിത കൊഴുപ്പുകളെ എല്ലാം നീക്കം ചെയ്യുന്ന ഒന്നാണ്.
അതിനാൽ വെളുത്തുള്ളി ദിനവും കഴിക്കുന്നത് വഴി ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയാനും ഫലപ്രദമാണ്.വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വഴി തലച്ചോറിലെ ആരോഗ്യം സംരക്ഷിക്കാനും നമുക്ക് സാധിക്കുന്നു. കൂടാതെ നമ്മുടെ ദഹനപ്രക്രിയ സുഗമമാകുന്നതിനും ഗ്യാസ്ട്രബിൾ നെഞ്ചരിച്ച പുളിച്ചുതികെട്ടൽ എന്നിവ കുറയ്ക്കാനും ഇതിന് സാധിക്കും . വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഇങ്ങനെയുള്ളവർക്കായി വെളുത്തുള്ളി ചതച്ച് ഒരല്പം തേനും ചേർത്ത് കഴിക്കാവുന്നതാണ്. ഇതു ബുദ്ധിമുട്ടുള്ളവർക്ക് ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ തേനും വെളുത്തുള്ളിയും ഒരുമിച്ച് ചേർത്ത് കുടിക്കാവുന്നതാണ്. വെളുത്തുള്ളി ചായ ഇട്ടു കുടിക്കുന്നതും വളരെ ഉത്തമമാണ്. ഇത്തരത്തിലൊന്നും നമുക്ക് വെളുത്തുള്ളി കഴിക്കാൻ സാധിക്കുന്ന ഇല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ ഇവയുടെ അംശം വർദ്ധിപ്പിക്കുകയാണ് മറ്റൊരു പ്രതിവിധി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.