നമുക്ക് ചുറ്റുപാടും ഏത് കാലാവസ്ഥയിലും കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് കറിവേപ്പില. കറിവേപ്പില പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിൽ ആണ് നാം ഉൾപ്പെടുത്താറ്. എന്നാൽ ഇത് എല്ലാവരും കറികളിൽ നിന്ന് എടുത്തു കളയുന്ന ഒന്നാണ്. ഇതിനെ ഒരു ചെറിയ കനപ്പുള്ളത് കൊണ്ട് തന്നെ നാം ആരും ഇത് കഴിക്കാറില്ല. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ നോക്കുകയാണെങ്കിൽ ആരും തന്നെ ഇത് കളയുകയുമില്ല.
നമ്മുടെ ശരീരം നേരിട്ട്കൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു ഔഷധമാണിത് . മുടിയുടെ കൊഴിച്ചിൽ കുറയുന്നതിനും മുടിക്ക് കറുപ്പ് കൂട്ടുന്നതിനും നാം കറിവേപ്പില അരച്ച് വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കാറുണ്ട്. മുടിയുടെ ദൃഢത എന്നന്നേക്കു നിലനിൽക്കാൻ ഇത് വളരെ സഹായകരമാണ്. കറിവേപ്പില പ്രധാനമായും നാം ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കാൻ വേണ്ടിയാണ്.
ഇതിനായി കറിവേപ്പില വെള്ളത്തിലിട്ട് വെട്ടി തിളപ്പിച്ച് ചൂടാറിയതിനു ശേഷം കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പുകൾ അലിഞ്ഞു പോകുന്നതിന് സഹായകരമാകുന്നു. ഇത്തരം രീതി പിന്തുടരുന്നതിലൂടെ നമ്മുടെ ശരീരത്തിനും അതോടൊപ്പം ആയുസ്സിനും സംരക്ഷിക്കാൻ നമുക്ക് കഴിയും. ഇന്ന് ഒട്ടനവധി മാരകമായ രോഗാവസ്ഥയുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിലെ ഈ കൊഴുപ്പുകൾ ആണ്.
ഇത്തരം മാർഗങ്ങളുടെ ഈ കൊഴുപ്പിനെ നീക്കം ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരം നേരിടുന്ന ഒട്ടനവധി മറ്റു പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ കഴിയും. കൂടാതെ നമ്മുടെ വയർ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കറിവേപ്പില അത്യുത്തമമാണ്. ഇതിനായി തന്നെ നമുക്ക് നമ്മുടെ വീടുകളിൽ കറിവേപ്പില വളർത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.