മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി പരന്നുകിടക്കുന്ന ഒന്നാണ് ത്വക്ക്. ഇത് നമ്മുടെ ശരീരത്തിന്റെ അവിഭാജ്യ ഘടകം ആണെന്ന് തന്നെ പറയാം.നമ്മുടെ ത്വക്കുകളിൽ ഇന്ന് പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്ന ഒരു കാലഘട്ടമാണ്. ചൊറിച്ചിൽ അലർജി വരൾച കരപ്പൻ മുഖക്കുരു സിറോസിസ് വെള്ളപ്പാണ്ട് അരിമ്പാറ താരൻ എന്നിങ്ങനെ നീളുകയാണ് ഇത്. . ഇതിന്റെയൊക്കെ അങ്ങേയറ്റമാണ് ത്വക്ക് ക്യാൻസർ . ഇത്തരം നമ്മുടെ ത്വക്കുകൾ ആണ് കാണുന്നത്. എന്നാൽ ഇത നമ്മുടെ ശരീരത്തിനുള്ളിൽ ഉണ്ടാവുന്ന അലർജി മൂലവും കാണപ്പെടുന്നു.
ഇത് മറ്റ് പല രോഗങ്ങളെ ലക്ഷണങ്ങൾ ആയിട്ടും കാണപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിനെ പിടിക്കാൻ ആവാത്ത ഏതെങ്കിലും രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി അതിന്റെ സൈഡ് എഫക്ട് ആയി ശരീരത്തിൽ ചൊറിച്ചിലുകളും പൊട്ടകലുളും കാണാറുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ സ്കിന്നുകളിൾ മൊരിയും വളർച്ചയും ഉണ്ടാകുമ്പോൾ വലിഞ്ഞു മുറുകുന്ന വേദനയാണ് ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള സ്കിൻ രോഗങ്ങൾ വളർന്ന് ചൊറിഞ്ഞു പൊട്ടി വ്യണങ്ങൾ രൂപപ്പെടാനും പിന്നീട് മാറാതിരിക്കാൻ ഉള്ള സാധ്യതകളുമുണ്ട്.
എന്നാൽ ചിലരിൽ ഇത് ജന്മനാ നാം കണ്ടുവരുന്നു. ചിലവരുടെ കൈകളും കാലുകളും പാമ്പുകളുടെ ത്വക്ക് പോലെ കാണപ്പെടാറുണ്ട്. എന്നാൽ നാം ഒരു കാര്യം മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഇതെല്ലാം ത്വക്ക് കളിൽ രൂപപ്പെടുന്നതാണെങ്കിലും ഇവയുടെ പ്രധാന കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങളാണ്. ശ്വാസകോശ രോഗികൾക്ക് ഇത്തരത്തിലുള്ള ചൊറിച്ചുകൾ നാം കാണാറുള്ളതാണ്.
അതുപോലെ ആസ്മ അലർജി എന്നിവ ഉള്ളവരിലും ഇത്തരത്തിൽ ത്വക്ക് രോഗങ്ങൾ കണ്ടു വരാറുണ്ട്. അതിനാൽ തന്നെ ഇത്തരം രോഗങ്ങൾ ചികിത്സിച്ചു മാറ്റിയാൽ മാത്രമേ ഇത്തരത്തിലുള്ള ത്വക്ക് രോഗങ്ങൾ മാറുകയുള്ളൂ. ഇതിനാൽ ആദ്യം വേണ്ടത് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന രോഗങ്ങളെ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കാനുള്ള മരുന്നുകളും ആണ്. അല്ലാതെ തോക്കുകൾക്കുള്ള ചികിത്സ നടത്തിയിട്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.