ചർമ്മസംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നാം ഓരോരുത്തരും. ചരമ സംരക്ഷണം എന്ന് പറയുമ്പോൾ തന്നെ നാം പ്രാധാന്യം കൊടുക്കുന്നത് നമ്മുടെ മുഖത്തിന്റെ ചർമ്മത്തിനാണ് . ഇന്ന് നമ്മുടെ ചർമം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. മുഖത്തെ കറുത്ത പാടുകൾ വരൾച്ച മുഖക്കുരു എന്നിങ്ങനെയാണ് അവ ഇതിൽ പ്രധാനമായ ഒരു പ്രശ്നമാണ് നമ്മുടെ സ്കിന്നിലെ വരൾച്ച. ഈ വരൾച്ചയും നാം പ്രധാനമായി നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ചർമ്മം വരണ്ടിരിക്കുന്ന അവസ്ഥയാണ് ഇത്.
ഈ ഒരു അവസ്ഥ പ്രധാനമായും തണവുള്ള കാലങ്ങളിലാണ് കാണാറ്. എന്നാൽ ഇന്ന് ഒട്ടുമിക്ക പേരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതമായുള്ള രാസവസ്തുക്കൾ കലർന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗമാണ്.ഇങ്ങനെയുള്ള സ്കിന്നിന്റെ വരൾച്ച കാരണം സ്കിൻ വലിഞ്ഞു മുറുങ്ങുന്നത് പോലുള്ള വേദനയാണ് അനുഭവപ്പെടുന്നത്. ഇത് നമ്മുടെ സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒന്നാണ്.
ഇതുമൂലം പൊട്ടലുകൾക്കും പാടുകൾക്കും ഇടയാകുന്നു. ഇത്തരത്തിലുള്ള നാം പ്രധാനമായി ഉപയോഗിക്കാറ് വെളിച്ചെണ്ണകളാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു മോയ്സ്ചറൈസർ ക്രീം ആണ് ഇന്ന് ഇതിൽ കാണുന്നത്. ഇതിനായി ഉലുവയും ഫ്ലാക്സ്സീഡും കറ്റാർവാഴ ജെല്ലും ആണ് വേണ്ടത്. ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ മൂന്നും. ഇവരുടെ പോഷക ഗുണങ്ങൾ നമ്മുടെ സ്കിന്നിന് ശരീരത്തിനും മുടിക്കും ഒരുപോലെ പ്രയോജകരമാണ്. ഉലുവ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വെള്ളം വറ്റിച്ച് കുറച്ച് ആക്കുക.
അതിലേക്ക് യഥാക്രമം ഫ്ളാക്സീഡിന്റെ നീരും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്യുക. അതിലേക്ക് ആൽമണ്ട് ഓയില് കുറച്ച് ഡ്രോപ്സ് ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് പ്രകൃതിദത്തമായ ഒരു മോയ്സ്ചറൈസർ ആണ് . ഇത് മുഖത്തെ കറുത്ത പാടുകൾ പോകുന്നതിനും കണ്ണിനു ചുറ്റുമുള്ള പാടുകൾ പോകുന്നതിനും മുഖത്ത് ചെറുപ്പം നിലനിർത്തുന്നതിനും സഹായകമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.