വിവാഹം ഒരു മംഗളകർമ്മം ആണ്. എല്ലാവരുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷം. ഈ സന്ദർഭത്തിൽ എല്ലാവരും വളരെ സന്തോഷവും ആയിരിക്കും ഇതുപോലെ വിവാഹം ഒന്നും രണ്ടും കഴിക്കുന്നവരും ഉണ്ട്. ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാമത് വിവാഹം കഴിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ആദ്യഭാര്യ മരിച്ചതിനുശേഷം വിവാഹം കഴിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
കർണാടകയിൽ ആണ് എല്ലാവരെയും അതിശയിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഒരേ പന്തലിൽ തന്നെ സഹോദരിമാരെ വിവാഹം ചെയ്യുന്ന വരന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വരൻ ആയ യുവാവ് ബന്ധുകൂടിയായ യുവതിയു മായി നേരത്തെ തന്നെ വിവാഹം ഉറപ്പിച്ചിരുന്നത് ആണ്. തുടർന്ന് തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണമെന്ന് വധു വരനോട് ആവശ്യപ്പെടുകയായിരുന്നു. വധുവിന്റെ ആവശ്യപ്രകാരം സഹോദരിയെ കൂടി കല്യാണം.
കഴിച്ച് യുവാവിന് സംഭവിച്ചതാണ് ഇവിടെ കാണാൻ കഴിയുക. വധുവിന്റെ സഹോദരിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ തന്നെ കൂടുതൽ സമയം വധുവിന്റെ കൂടെ ആയിരിക്കും. അതുകൊണ്ട് ഈ ആവശ്യത്തിന് ഇരുവീട്ടുകാരും സമ്മതം നൽകി. എന്നാൽ വിവാഹ വാർത്ത വൈറലായതോടെ വരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനിയത്തിയായി പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തത് ആണ് കാരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.