നമ്മുടെ ചർമം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അവയിൽ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വളം കടി. കാൽവിരലിന്റെ ഇടയിൽ പൊട്ടുന്ന അവസ്ഥയാണ് ഇത്. കാലിൽ എപ്പോഴും ഈർപ്പം ഉള്ളതുകൊണ്ടാണ് ഈ ഒരു അസുഖം വരുന്നത്. അതിനാൽ തന്നെ മഴക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് കൂടാതെ ചെരിപ്പ് ഇടാതെ നടക്കുന്നതും ഇതിന്റെ ഒരു കാരണമാണ്.
കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കാണുന്നു. വളം കടിക്കുന്ന വിരലുകൾക്കിടയിൽ ചൊറിച്ചിലും അസഹ്യമായ വേദനയുo അനുഭവപ്പെടാറുണ്ട്. ഇത് ഒരുതരത്തിൽ ഫംഗസ് അണുബാധയാണ്. ഇത് ഒരു വിരലിനിടയിൽ വന്നാൽ മറ്റൊരു വിരലിടയിൽ വ്യാപിക്കുന്നത് പതിവാണ്. ഇത് ചൊറിഞ്ഞു പൊട്ടി പഴുക്കുന്ന ഒരു അവസ്ഥയാണ്. ഇത് നമുക്ക് തന്നെ ഒഴിവാക്കാൻ പറ്റുന്ന ഒന്നാണ്. വെള്ളത്തിലൂടെ നടക്കുന്നത് കുറച്ചു ശരിയായ രീതിയിൽ ചെരിപ്പുകൾ ധരിച്ചും സോക്സ് ഷൂ.
എന്നിവ ധരിക്കാതെയും നമുക്ക് ഒരു പരിധി വരെ ഇത് തടഞ്ഞു നിർത്താം. ഇത്തരത്തിൽ ഉള്ള വളം കടിയെ മാറ്റുന്നതിനുള്ള ഒരു ഹോം റെഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി വെളുത്തുള്ളി മഞ്ഞൾപൊടി, ഉപ്പുപൊടി വാസിലിൻ എന്നിവയാണ് എന്നിവയാണ് വേണ്ടത്. ഇത് നമുക്ക് എളുപ്പം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ്.
നാലഞ്ചു വെളുത്തുള്ളി അരച്ച് അതിലേക്ക് മഞ്ഞൾപ്പൊടിയുo ഉപ്പു പൊടിയും ചേർക്കുക. ഇതിലേക്ക് ബാസിലിൻ ചൂടാക്കി യഥാക്രമം ചേർത്ത് കാൽവരലുകൾക്ക് ഇടയിലേക്ക് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മൂന്നുദിവസം തുടർച്ചയായി ഉപയോഗിച്ചാൽ വളം കടി എന്ന അവസ്ഥ അടിമുടി നീങ്ങും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.