സിസേറിയന് ശേഷം കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരരീതികൾ.

ഒരു സ്ത്രീയെ ഒരു സ്ത്രീയാക്കി മാറ്റുന്നത് അവൾ ഒരു അമ്മ ആവുന്നത് വഴിയാണ് എന്ന് ഞാൻ പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് അവളിലെ മാതൃത്വം. രണ്ടുതരം പ്രസവ മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന് സുഖപ്രസവം എന്നും മറ്റേത് സിസേറിയൻ എന്നും പറയുന്നു. ചില സ്ത്രീകളിൽ പല കാരണങ്ങളാലും സുഖപ്രസവം നടക്കാതെ പോകുന്നു. ഇത്തരത്തിൽ നടക്കാതെ പോകുമ്പോൾ അടുത്ത ഓപ്ഷൻ എന്ന് പറയുന്നത് സിസേറിയൻ അഥവാ സി സെക്ഷൻ.

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പല കാരണങ്ങളാലും പ്രസവസമയത്ത് നേരിടുന്ന കാരണങ്ങളാലും കുട്ടിയുടെ സി സെക്ഷൻ നടത്തുന്നു. ഒട്ടുമിക്കപ്പോഴും അടിയന്തര സാഹചര്യത്തിലാണ് സിസേറിയൻ ചെയ്യുന്നു. സിസേറിയൻ ശേഷം നമ്മുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധ വേണ്ടത് ആവശ്യമാണ്. ദഹന പ്രക്രിയയെ സുഗമമാക്കുന്നതിനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇത് മലബന്ധം നെഞ്ചിരിച്ചിൽ എന്നിവയെ അകറ്റുന്നു. പൊരിച്ചതുമായ വറുത്തതും ആയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.

തൈര് പാല് പോലെ പ്രോട്ടീൻ ധാരാളമുള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് മസിലുകളുടെ പവർ തിരിച്ചു കിട്ടുന്നതിന് സഹായകരമാണ്. അതുപോലെതന്നെ മുട്ട ചിക്കൻ മത്സ്യം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. മത്സ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ആരോഗ്യത്തിനും തടി കുറയുന്നതിനും വളരെ നല്ലതാണ്. പോലെ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. ഇത് ശേഷമുള്ള ശരീരത്തിലുള്ള ബാക്ടീരിയ തടയാൻ സഹായിക്കുന്നു.

അതുപോലെ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക അയൻ ശരീരത്തിലെ എച്ച്പിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാൽസ്യം പേശികൾക്കുo വളരെ നല്ലതാണ്. അതുപോലെതന്നെ നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ ഇലക്കറികൾ എന്നിവ ധാരാളമുപയോഗിക്കുക. ഇത്തരത്തിൽ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ വയ്ക്കുന്നത് വഴി അമിതവണ്ണത്തിനും വയറു ചാടുന്നതും കുറയാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *