റോസാപ്പൂ വീട്ടിലുണ്ടെങ്കിൽ ഇനി ലിപ് ബാം റെഡി ആക്കാം… ഇനി ചുണ്ട് ചുവക്കാൻ ഇത് മതിയല്ലോ…

റോസാ പൂ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒട്ടുമിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് റോസാപൂ. അതിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ധാരാളമായി കാണാൻ കഴിയുന്നതാണ് റോസ്.

കൂടുതൽ ഗാർഡൻ മനോഹരമാക്കാൻ വേണ്ടിയാണ് റോസ് ഉപയോഗിക്കുന്നത്. ഈ റോസ് ഉപയോഗിച്ച് എങ്ങനെ ലിപ് ബാം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. എല്ലാ വീട്ടിലും കാണുന്ന ഒന്നാണ് ഇടിക്കല്ല്. ഇത് നല്ലതുപോലെ കഴുകിയശേഷം എടുക്കുക. പിന്നീട് ഈ റോസിന്റെ ഇതളുകൾ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നന്നായി ചതച്ചെടുക്കുകയാണ് വേണ്ടത്. മിക്സിയിലിട്ട് അടിച്ചെടുക്കേണ്ട ആവശ്യമില്ല ഈ രീതിയിൽ ചതിച്ചെടുത്താൽ മതി.

ഇതുപോലെ ഇടിച്ചു എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ചതഞ്ഞ് കിട്ടുന്നതാണ്. അതുപോലെ ഇതളുകൾ എടുക്കുമ്പോൾ നല്ല ഫ്രഷ് പ്പൂവിന്റെ ഇതളുകൾ എടുക്കാൻ ശ്രമിക്കുക. പിന്നെ ഡാർക്ക് നിറത്തിലുള്ള പൂവാണെങ്കിൽ അത് എടുത്തോളൂ. ഇങ്ങനെ ചതച്ചെടുത്ത പൂവ് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വെളിച്ചെണ്ണയാണ്. ഇല്ലെങ്കിൽ നെയ്‌ ചേർത്ത് കൊടുക്കാവുന്നതാണ്.

പിന്നീട് ഇത് ഡബിൾ ബോയിൽ ചെയ്ത് എടുക്കാവുന്നതാണ്. ഇതിനായി വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിന്റെ മുകളിലേക്ക് ഈ ബൗൾ വച്ചു കൊടുക്കേണ്ടതാണ് പിന്നീട് കുറെ സമയം ഇതുപോലെ തന്നെ ഇടിച്ചു കൊണ്ടിരിക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.