പാർലുകളിൽ പോയി ഇനി ആരും കാശ് കളയണ്ട. ഇത് ഒന്നു മതി.

ഔഷധ ഗുണത്താലും പോഷകഗുണത്താലും മുന്നിട്ടുനിൽക്കുന്ന ഒരു പഴവർഗമാണ് മാതളനാരങ്ങ. പോഷകത്തിന്റെ ഒരു കലവറ എന്ന് വേണമെങ്കിൽ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലo ആണിത്. മാതളനാരങ്ങ ഉപയോഗം ശരീര ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന പങ്കു വളരെ വലുതാണ്. അതിനാൽ രക്തത്തിന് അഭാവം മൂലം ഉണ്ടാകുന്ന അനീമിയക്ക് ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് ഇത്.

കൂടാതെ വിറ്റാമിൻ സി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഒരു ഫലമായതിനാൽ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും അതുവഴി ഉണ്ടാകുന്ന ഹാർട്ടറ്റാക്ക് ക്യാൻസർ ശ്വാസകോശ പ്രശ്നങ്ങൾ നീർക്കെട്ട് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഒരു ഉത്തമ ആണിത്. മാതളനാരങ്ങയുടെ നീര് ശരീരത്തിലെ മൂത്ര തടസ്സം മൂത്രാശയ വീക്കം ദഹനക്കുറവ് ആത്മവഴി ഉണ്ടാകുന്ന പനി എന്നിവ കുറയ്ക്കുന്നതിനു വളരെ ഫലപ്രദമാണ്. കൂടാതെ പല്ലുകളിലെ മോണ വീക്കത്തിനും ഇത് സഹായകരമാണ്.

ഇത്തരം ഗുണഗണങ്ങൾ അടങ്ങിയ മാതളനാരങ്ങയേക്കാൾ ഗുണങ്ങൾ ഏറിയതാണ് അതിന്റെ തൊലി. മുടികൊഴിച്ചിൽ സൗന്ദര്യം വർദ്ധനവ് എന്നിവയ്ക്ക് ഇത് അത്യുത്തമമാണ്. മാതൃ നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് അതോടൊപ്പം റോസ് വാട്ടർ ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഇതു മുഖത്തെ കറുത്ത പാടുകൾ മാറുന്നതിന് സഹായകരമാണ്. കൂടാതെ ഈ തൊലി പൊടിച്ച തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ അത്യുത്തമമാണ്.

അതുപോലെതന്നെ മുഖത്തെ നിറം വർദ്ധിപ്പിക്കാനും നല്ല മിനുസം ലഭിക്കുവാനും ഉണക്കിപ്പൊടിച്ച ഈ തൊലിയിൽ അല്പം പാൽപ്പാടയും കടലമാവ് ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. പല്ലുകളിലെ മോണ വീക്കത്തിനും ബലക്ഷയത്തിനും ഉണക്കിപ്പൊടിച്ച് ഉപ്പും കുരുമുളകും ചേർത്ത് പല്ല് തേക്കുന്നത് വളരെ ഫലപ്രദമാണ്. ഇത്രയേറെ ഔഷധഗുണമുള്ള മാതളത്തൊലിയെ ഇനി ആരും വലിച്ചെറിയരുത്.

Leave a Reply

Your email address will not be published. Required fields are marked *