ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനം എന്നത് സ്നേഹമാണ്. സ്നേഹമുള്ളിടത്തേ വഴക്കുണ്ടാവുകയുള്ളൂ എന്നുള്ള ഒരു പഴമൊഴി നാം കേട്ടിട്ടുണ്ട്. ഇന്ന് കുടുംബജീവിതത്തിൽ ഉണ്ടാകുന്ന വഴക്കുകൾ പലവിധത്തിലാണ്. അതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് പങ്കാളികളുടെ സ്വഭാവം.ഏതൊരു വ്യക്തിയുടെയും സ്വഭാവം ചെറുപ്പം മുതലേ രൂപപ്പെട്ടു വരുന്നതാണ്. ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിൽ നിന്ന് വരുന്നതാണ് വരുന്നവരാണ്.
ഇവരുടെ സ്വഭാവങ്ങളും വ്യത്യസ്തമായിരിക്കും. ചെറിയ രീതിയിൽ വഴക്കുകൾക്ക് ഇത് തന്നെ ധാരാളമാണ്.വഴക്കുകളുടെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നെന്നു പറയുന്നത് നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ്. ഒറ്റയ്ക്ക് നടന്നിടത്ത് നിന്ന് കൂടെ ഒരു പങ്കാളി വരുമ്പോൾ ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ ഒരു കുഞ്ഞു കൂടി വരുമ്പോൾ ജീവിതം ഒന്നുകൂടി മാറിമറിയുകയാണ്. ഉയർന്നുവരുന്ന സ്ട്രെസ്, സാമ്പത്തിക ബുദ്ധിമുട്ട്, മക്കളുടെ വിദ്യാഭ്യാസം.
തുടങ്ങി ഒട്ടനവധി കാരണങ്ങളാൽ വഴക്കുകളും കൂടാതെ പങ്കാളികൾ തമ്മിലുള്ള അകൽച്ചയ്ക്കും വഴിവയ്ക്കുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് കാര്യങ്ങളെ നെഗറ്റീവ് ആയി നോക്കിക്കാണുന്നത്. ജീവിതത്തെ ഇങ്ങനെ നോക്കി കാണുന്നത് വഴി നമ്മുടെ പങ്കാളിയുടെ പോരായ്മയെ മാത്രമാണ്ചൂണ്ടിക്കാണിക്കുന്നത്. ഇത് വഴക്കുകൾക്കുള്ള കാരണമാകുന്നു. ഇത്തരത്തിലുള്ള വഴക്കുകളുടെ മറ്റൊരു കാരണങ്ങളാണ് ശരിയായ രീതിയിലുള്ള കമ്മ്യൂണിക്കേഷൻ കുറവ്, കൂടുതലായുള്ള എതിർപ്പുകൾഎന്നിവ.
ഇതെല്ലാം കൂടാതെ ചില വ്യക്തികളിലെ വ്യക്തിപരമായ സ്വഭാവങ്ങൾ വഴക്കുകളിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തിപര വ്യക്തിപരമായ സ്വഭാവമാണ് ദേഷ്യം,തിടുക്കകൂടുതൽ,സ്വാർത്ഥത,പിശുക്ക്,കളിയാക്കൽ എന്നിവ. ഇത്തരത്തിലുള്ള സ്വഭാവങ്ങൾ ചേർത്തുനിർത്താൻ നല്ല ക്ഷമയും ആത്മവിശ്വാസവും അനിവാര്യമാണ്. ഇങ്ങനെ ക്ഷമയോടും ആത്മവിശ്വാസത്തോടും പരസ്പര സ്നേഹത്തോടും കൂടെ ജീവിതം മുന്നേറുമ്പോഴാണ് ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയുന്നത്. ജീവിതത്തിലെ എല്ലാ പോരായ്മയും മറന്നുകൊണ്ട് നല്ലൊരു ജീവിതം പടുത്തുയർത്താൻ നാമോരോരുത്തർക്കും സാധിക്കണം. കൂടുതലായി അറിയുന്നതായി വീഡിയോ കാണുക.