ഗർഭാശയ കാൻസറിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം

ഇന്നത്തെ കാലഘട്ടത്തിൽ ക്യാൻസർ എന്ന് പറയുന്നത് ഒരു സർവസാധാരണമായ രോഗാവസ്ഥയായി മാറിക്കഴിഞ്ഞു. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അധിക വളർച്ചയാണ് ക്യാൻസർ. ഗർഭാശയത്തിനും യോനിക്കും ഇടയിൽ കണ്ടുവരുന്ന ക്യാൻസറാണ് സർവിക്കൽ കാൻസർ അഥവാ ഗർഭാശയ ക്യാൻസർ. ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് ഗർഭാശയ ക്യാൻസർ.

വൈറസാണ് ഗർഭാശയ ക്യാൻസർ വരുത്തുന്നത്. ഈ വൈറസുകൾ 10 മുതൽ 15 വർഷം വരെ ശരീരത്തിൽ പ്രവർത്തിച്ചിട്ടാണ് ഗർഭാശയ ക്യാൻസറുകൾ രൂപം കൊള്ളുന്നത്.അതുകൊണ്ടുതന്നെ സർവിക്കൽ കാൻസർ അഥവാ ഗർഭാശയ ക്യാൻസറുകൾ നിർമാർജനം ചെയ്യാൻ കഴിയുന്നതാണ്. ഗർഭാശയ ക്യാൻസറുകൾക്ക് പ്രധാനമായി ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. ചിലരിൽ ഇത് വെള്ളം പോക്കായും , ബ്ലീഡിങ് ആയും ലക്ഷണം കാണിക്കുന്നു.

ഗർഭാശയ ക്യാൻസർ വ്യാപിക്കുന്ന സ്ത്രീകളിൽ മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന,യോനിഭാഗങ്ങളിൽ ഉള്ള വേദന,അടിവയർ വേദന, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നു. നേരത്തെ വിവാഹം കഴിക്കുന്ന സ്ത്രീകൾ, ശരിയായ രീതിയിൽ ശുചിത്വമില്ലാത്ത സ്ത്രീകൾ, പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകൾ എന്നിവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൂടാതെ ഇത് കുട്ടികളിലും കണ്ടുവരുന്നു.

ഗർഭാശയ ക്യാൻസർ നമുക്ക് വരുന്നതിനു മുൻപ് തന്നെ തടയാൻ സാധിക്കുന്ന ഒന്നാണ്. പ്രതിരോധ കുത്തിവയ്പ്പിലൂടെ നമുക്ക് ഇതിനെ തടയാൻ സാധിക്കുന്നതാണ്. ഇന്ന് ഇത്തരത്തിലുള്ള വൈറസിനെതിരായ കുത്തിവെപ്പുകൾ സുലഭമാണ്.ഇതിന്റെ ചെലവും വളരെ കുറവാണ്.ഈ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി ഭാവിയിൽ നമ്മെ തേടിയെത്താവുന്ന ഈ ക്യാൻസറിനെ നമുക്ക് മറികടക്കാവുന്നതാണ്. ഇത്തരത്തിലുള്ള ക്യാൻസറുകളെ തുടച്ചുനീക്കുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *