പണ്ട് മുതലേ നാം കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് നല്ല ആരോഗ്യ ശീലങ്ങൾ. കേട്ടുകൊണ്ടിരിക്കുന്നത് മാത്രമല്ല, കുട്ടിക്കാലം മുതലേ കണ്ടും പഠിച്ചുകൊണ്ടിരിക്കുന്നതാണ് നല്ല ആരോഗ്യ ശീലങ്ങൾ. നേരം വെളുത്ത് എണീക്കുമ്പോൾ തൊട്ട് കിടക്കുന്നത് വരെയുള്ള ആരോഗ്യങ്ങൾ നാം എല്ലാവരും കണ്ടുവരുന്നതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ ശീലങ്ങൾ പിന്തുടരുന്നത് വളരെ കുറവാണ്.
അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങൾ മുതൽ മാരകമായ മഹാമാരി വരെ നാം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പുതുമയുടെ തലമുറ ജീവിതത്തിൽ മാത്രമല്ല രോഗങ്ങളുടെ കാര്യത്തിലുംപുതുമ നിറഞ്ഞതാണ്. എച്ച് വൺ എൻ വൺ, കോവിഡ് 19, ഡെങ്കിപ്പനി എന്നിങ്ങനെ രോഗങ്ങളിലും ഉണ്ട് പുതുമ. എന്നാൽ ഇവയെല്ലാം ചെറുത്തുനിൽക്കുന്നതിനു വേണ്ടിയുള്ള ഒരു ആരോഗ്യ രീതികളും സ്വീകരിക്കുന്നില്ല. ഇന്ന് ഏതൊരു രോഗം വന്നാലും നാം ആശ്രയിക്കുന്നത് അലോപ്പതി മരുന്നുകളെ ആണ്.
നമ്മുടെ രോഗംപെട്ടെന്ന് മാറുന്നു. എന്നാൽ ഇതിനെല്ലാം ഒരു പാർശ്വഫലമുണ്ട് എന്നത് നാം മറന്നു പോവുകയാണ്. വലിയ മാരകമായ പകർച്ചവ്യാധികൾ വരുന്നതിനു മുൻപ് തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. എന്നാൽ ആരും അതിനെ തയ്യാറാകുന്നില്ല. പനി,കഫക്കെട്ട്, ചുമ, ജലദോഷം എന്നെങ്കിലും തുടങ്ങി രോഗങ്ങൾക്ക് നമ്മുടെ കൊച്ചു അടുക്കളയിൽ തന്നെ പ്രതിവിധി കാണാൻ സാധിക്കും.
നമ്മുടെ കൊച്ച് അടുക്കളയിലുള്ള മഞ്ഞൾ,ഇഞ്ചി, കടുക്, കുരുമുളക് എന്നീ തുടങ്ങി ഒട്ടനവധി പദാർത്ഥങ്ങൾ മതി ഒരു പരിധിവരെ പകർച്ചവ്യാധിയെ തടയാൻ. ഇത്തരത്തിലുള്ള ചെറിയ ചെറിയ പൊടി കൈകൾ പ്രയോഗിച്ച് നമുക്ക് നമ്മുടെ വീടിനുള്ളിൽ തന്നെ ഇവയെ പ്രതിരോധിക്കാം. ഈ പൊടി കൈകൾ അറിയുന്നതിനായി വീഡിയോ കാണുക.