നമ്മുടെ ശരീരം പുറന്തള്ളുന്ന ഏറ്റവും നല്ല ഒരു ആന്റിഓക്സിഡന്റ് ആണ് യൂറിക്കാസിഡ്.കിഡ്നിയാണ് യൂറിക്കാസിഡ് പുറന്തള്ളുന്നത്. ശരിയായ ശാരീരിക പ്രവർത്തനത്തിന് യൂറിക്കാസിഡ് അത്യാവശ്യമാണ്.ഓക്സീകരണത്തിന് തടസ്സപ്പെടുത്തുന്നതിന് യൂറിക്കാസിഡ് സഹായിക്കുന്നു. കൂടാതെ നാഡികളെ ഉത്തേജിപ്പിക്കുന്നതിന് യൂറിക്കാസിഡ് സഹായകരമാണ്. എന്നാൽ യൂറിക്കാസിഡ് മനുഷ്യ ശരീരത്തിൽ അധികമായാൽ അത് ഗുണത്താൽ ഏറെ ദോഷമാണ് ചെയ്യുക.
നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവ് എന്നത് 6.5ആണ്. യൂറിക്കാസിഡ് അളവ് കൂടുതലുള്ള ആളുകളിൽ അമിത രക്തസമ്മർദ്ദം കണ്ടുവരുന്നു. യൂറിക്കാസിഡിന്റെ അളവ് ശരീരത്തിൽ കൂടുന്നത് വഴി നൈട്രിക് ഓക്സിഡിന്റെഅളവ് കുറയുന്നു. നൈട്രിക് ഓക്സഡ് കുറയുന്നത് അനുസരിച്ച് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടുന്നു.അതുകൊണ്ടുതന്നെ സോഡിയം കൂടുതൽ അടങ്ങിയ ഉപ്പ് മുതലായ ഭക്ഷണപദാർത്ഥങ്ങൾ നമ്മളുടെ ഭക്ഷണരീതിയിൽ നിന്നും കുറയ്ക്കുന്നതുമൂലം നൈട്രിക് ഓക്സിഡ് വർദ്ധിക്കുന്നു.
ഇത് യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നു. പൊട്ടാസ്യം വർധിക്കുന്നത് വഴിയും നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴിയും യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കുന്നു. ബാർലി വെള്ളം കരിക്ക് വെള്ളം തുടങ്ങിയവയുടെ ഉപയോഗം ഇതിനെ സഹായപ്രദമാണ്. ബേക്കിംഗ് സോഡാ വെള്ളത്തിൽ കലക്കി നിശ്ചിത ഇടവേളകളിൽ കഴിക്കുന്നത് യൂറിക് ആസിഡ് ശരീരത്തിന് ഒഴിവാക്കാൻ സഹായപ്രദമാണ്.
ഇവയെല്ലാം കഴിക്കുന്നത് വഴി ശരീരത്തിലെ മൂത്രത്തിന് അളവ് വർധിക്കുന്നതിനും അത് കൂടുതൽ യൂറിക്കാസിഡ് പുറം തള്ളുന്നതിന് സഹായപ്രദവുമാണ്. മധുരം കൂടുതലായി അടങ്ങിയ പഞ്ചസാര, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കുക എന്നതാണ് യൂറിക് ആസിഡ് കുറയ്ക്കുന്നതിന് നമുക്കുള്ള ഒരു പ്രധാന മാർഗ്ഗം. അതോടൊപ്പം തന്നെ കൃത്യമായ രീതിയിലുള്ള വ്യായാമവും യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചേർത്തുനിൽക്കാൻ സഹായിക്കുന്നു. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.