സ്ത്രീ സൗന്ദര്യത്തിന്റെ അവിഭാജി ഘടകമാണ് മുടി. ചെറുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ സംരക്ഷിക്കുന്ന ഒന്നാണ് മുടി. ഇന്ന് സ്ത്രീകളെക്കാൾ ഏറെ പുരുഷന്മാരും മുടിയെ സംരക്ഷിക്കുന്നവരാണ്. ഇടതൂർന്ന മുടി അന്നും ഇന്നും ഏവർക്കും പ്രിയപ്പെട്ടതാണ്. ഇന്ന് മുടിയുടെ സംരക്ഷണത്തിനായി ഒട്ടനവധി ഉൽപ്പന്നങ്ങളാണ് മാർക്കറ്റിൽ സുലഭമായി കൊണ്ടിരിക്കുന്നത്. താരന്കറ്റാൻ, മുടികൊഴിച്ചിൽ മാറാൻ,അകാലനരയ്ക്ക് എന്നിങ്ങനെ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്കായി നാം മാർക്കറ്റുകളിലെ ഷാമ്പുകളും ഓയിലുകളുംആണ് ഉപയോഗിക്കുന്നത്.
ഇവ നമുക്ക് താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ എന്ന് ആരും തിരിച്ചറിയുന്നില്ല. അമിതമായ ഈ ഷാമ്പുകളുടെയും ഓയിലുകളുടെയും ഉപയോഗത്താൽ നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അകാലനര. അതിനാൽ തന്നെ കൂടുതൽ ആളുകളും അതിനു വേണ്ടിയുള്ള റെമഡികളും ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇതും മുടിയുടെ അകാലനരയ്ക്ക് ശാശ്വതമായ ഒരു പരിഹാരമായി മാറുന്നില്ല. ഇത്തരത്തിലുള്ള ഡൈനിങ് പ്രൊഡക്ടുകൾ മുടിക്ക് മാത്രമല്ല ശരീരത്തിന് തന്നെ ദോഷമായി തീരുന്നു. എന്നാൽ നമുക്ക് നമ്മുടെ പാരമ്പരാഗത രീതിയിലുള്ള ഒട്ടനവധിസസ്യങ്ങൾ ലഭ്യമാണ്.കറ്റാർവാഴ, നീലാംബരി,കീഴാർനെല്ലി, മുക്കുറ്റി, ബ്രിങ്കരാജ്, പഞ്ഞി കൂർക്ക, മൈലാഞ്ചി. തുടങ്ങി ഒട്ടനവധി സസ്യങ്ങൾ നമുക്ക് സുലഭമാണ് ഇവയെല്ലാം മുടിക്ക് വളരെ ഗുണം ചെയ്യുന്നു.
ഇവയെല്ലാം ഉപയോഗിച്ചുള്ള ഒരു പരമ്പരാഗത എണ്ണയാണ് നാം ഈ വീഡിയോയിൽ കാണുന്നത്. ഇതോടൊപ്പം പലതരത്തിലുള്ള പച്ചമരുന്നുകളും ശരിയായതോതിൽ ഇതിൽ ചേർക്കുന്നു.ഇത് അകാലനര മാറ്റാൻ വേണ്ടി മാത്രമല്ല ഒപ്പം മുടിയുടെ കൊഴിച്ചിൽ മാറുന്നതിനും, മുടി തഴച്ചു വളരുന്നതിനുംസഹായകരമാണ്. താൽക്കാലിക ആശ്വാസം ലഭിക്കുന്ന ഷാമ്പുകളുടെയും ഓയിലുകളുടെയും പിന്നാലെ പോകാതെ ഇത്തരത്തിലുള്ള പരമ്പരാഗത രീതിയിലൂടെ നമുക്കും നീങ്ങാം . കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.