നമ്മുടെ വീട്ടിൽ തന്നെയുള്ള ഈ വസ്തുവിന്റെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശാരീരികമായി വേദന അനുഭവിക്കാത്തവരായ ആരുമുണ്ടാകില്ല. സാധാരണ രീതിയിലുള്ള ജോയിൻ പെയിനോ അല്ലെങ്കിൽ തലവേദനയോ അനുഭവിച്ചവരായിരിക്കും എല്ലാവരും. കൂടാതെ ചെവി വേദന കഴുത്തിന്റെ പുറത്തിലുണ്ടാകുന്ന വേദന നടുവേദന അത് അല്ലെങ്കിൽ പനി വന്നത്ന് ശേഷം ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളും.
ഇങ്ങനെ വരുമ്പോൾ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഒന്നെങ്കിൽ പെയിന്‍ കിലർ കഴിക്കുന്നു. അല്ലെങ്കിൽ ആ വേദന സഹിക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തിൽ വേദന ബുദ്ധിമുട്ടിക്കുമ്പോൾ അത് മാറ്റിയെടുക്കാൻ അല്ലെങ്കിൽ കൺട്രോൾ ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന നല്ലൊരു ഹോം റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നമുക്ക് ചെയ്യാനുള്ളത് ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്ന രീതിയിൽ എടുത്തു വയ്ക്കുക. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അയമോദകം ആണ്.
അയമോദകത്തെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതായിരിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപാട് അസുഖങ്ങൾക്ക് എതിരെ പ്രതിരോധിക്കാനുള്ള കഴിവുള്ള നല്ല ഒരു ഔഷധം തന്നെയാണ് അയമോദകം എന്ന് പറയുന്നത്. ഒരു ടീസ്പൂൺ അയമോദകം ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നല്ല ജീരകമാണ്. സാധാരണ കറിയിലേക്ക് ഉപയോഗിക്കുന്ന ചെറിയ ജീരകം ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ആദ്യം തന്നെ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക. ഇത് ഒരു ഗ്ലാസ് ആകുന്ന വരെ നല്ലപോലെ തിളപ്പിച്ചെടുക്കുക.
ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തന്നെ ഇത് ഒരു ഗ്ലാസ് എന്ന ലെവലിൽ എത്തുന്നതാണ്. ഈ സമയം ഫ്ളെയിം ഓഫാക്കി കൊടുക്കുക. പിന്നീട് അധികമായ ചൂട് മാറിക്കഴിയുമ്പോൾ ഒരു അരിപ്പയിൽ അരിച്ചു ഗ്ലാസിലേക്ക് പകർത്തി വെക്കുക. പിന്നീട് ഒരു ടീസ്പൂൺ എന്ന അളവിൽ ഹണി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ചെറിയ ചൂടോടെ കുടിക്കുന്നതാണ് നല്ലത്. കുടിക്കുന്ന സമയം എന്ന് പറയുന്നത് രാത്രി കിടക്കുന്നതിനു മുൻപാണ്. ചില ആളുകൾക്ക് നീറിറക്കം പ്രശ്നങ്ങളുള്ളത് കൊണ്ട് തന്നെ ശാരീരികമായി വേദനകൾ ബുദ്ധിമുട്ടുകളും ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഇനി മാറ്റിയെടുക്കം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.