കട്ടൻ ചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കട്ടൻചായ ഇനി മുതൽ കുടിക്കാൻ മാത്രമല്ല. ഈ കാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാൻ വേണ്ടി കട്ടൻ ചായ ഉപയോഗിക്കാൻ സാധിക്കും. ഇത് ചെയ്തു നോക്കി നല്ല റിസൾട്ട് നൽകിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കട്ടൻ ചായയുടെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
നമ്മൾ കുടിക്കാൻ അല്ലാതെ മറ്റെല്ലാം ആവശ്യങ്ങൾക്കും കട്ടൻ ചായ എടുക്കുമ്പോൾ മധുരമിടാതെ വേണം കട്ടൻ ചായ ഉണ്ടാക്കാനായി. ഒരു പാത്രത്തിൽ കുറച്ചു കട്ടൻ ചായ ഉണ്ടാക്കി വെക്കുക. ആദ്യം തന്നെ പറയാൻ പോകുന്നത് മിറർ ക്ലീനിങ് ആണ്. നമ്മുടെ വീട്ടിലെ കണ്ണാടികൾ ക്ലീൻ ചെയ്യാൻ വേണ്ടി നമുക്ക് ഈ കട്ടൻചായ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് കട്ടൻചായ എടുത്ത് ഒരു തുണിയോ അല്ലെങ്കിൽ ഒരു ടിഷ്യൂ പേപ്പർ മുക്കിയ ശേഷം ഈ കണ്ണാടി തുടച്ചു കൊടുക്കാൻ. കുറച്ചു വെള്ളം ഇതിൽ ഇരുന്നാൽ കുഴപ്പമില്ല.
ഒരു നല്ല നനവ് ഈ കണ്ണാടിക്ക് കിട്ടണം. ഇങ്ങനെയല്ല ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക. ഒരു 30 സെക്കൻഡ് വെയിറ്റ് ചെയ്ത ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ തുടക്കുക. വെറുതെ ഒന്ന് തുടക്കുമ്പോൾ എല്ലാ പാട്കളും പോയി കിട്ടുന്നതാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ മറ്റു തുണികൾ ഉപയോഗിച്ച് തുടക്കുന്നതിനേക്കാൾ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
100% റിസൾട്ട് ഉറപ്പാണ്. അടുത്ത ഒരു വലിയ ഉപയോഗം എന്ന് പറയുന്നത്. നമ്മുടെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ ക്ലീൻ ചെയ്യാൻ ഈ കട്ടൻ ചായ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. പോളിഷ് ചെയ്ത് ഫർണിച്ചർ മാത്രം തുടയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഒരുപാടു ഈർപ്പം നിൽക്കുന്ന പോലെ തുടക്കരുത്. ഇങ്ങനെ ചെയ്താൽ ഫർണിച്ചർ നല്ലപോലെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.