നല്ല സോഫ്റ്റ് ടെസ്റ്റി ഇഡലി വീട്ടിൽ ഉണ്ടാക്കിയെടുക്കാം..!! കിടിലൻ ടിപ്സ്…

എല്ലാവർക്കും വളരെ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡ്ഡലി നല്ല സാമ്പാറു ചമ്മന്തി കൂടി കഴിക്കാൻ ഇഷ്ടം ഇല്ലാത്തവർ ആരും ഉണ്ടാവില്ല. കുക്കിങ് പഠിച്ചു വരുന്ന പുതിയ തലമുറ കുട്ടികളുടെ പ്രധാനപ്പെട്ട സംശയമാണ് ഒട്ടി പിടിക്കാതെ എങ്ങനെ ഇഡലി ഉണ്ടാക്കി എടുക്കാം എന്നത്. പ്രധാനമായി രണ്ട് കാര്യങ്ങളാണ് വാങ്ങി വയ്ക്കേണ്ടത്. ഇഡലി റൈസ് അല്ലെങ്കിൽ പച്ചരി വാങ്ങിയാൽ മതി. ഇഡലി റൈസ് എന്ന് പറഞ്ഞാണ് വാങ്ങുന്നത്. പിന്നീട് വേണ്ടത് ഉഴുന്ന് ആണ്. ഇത് രണ്ടും എടുക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്.

പച്ചരി എത്രത്തോളം എടുക്കുന്നു അതിന്റെ പകുതി മാത്രം ഉഴുന്ന് എടുത്താൽ മതിയാകും. ഇവിടെ ഒന്നര ഗ്ലാസ് പച്ചരി എടുക്കുക. അതുപോലെതന്നെ മുക്കാൽ ഗ്ലാസ് ഉഴുന്ന് എടുക്കുക. ഈ ഈ രീതിയിലുള്ള കോമ്പിനേഷൻ എടുക്കുകയാണെങ്കിൽ നല്ല രുചികരമായ രീതിയിൽ ഇഡ്ഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഉഴുന്ന് അരിയും സെപ്പറേറ്റ് പാത്രങ്ങളിലാണ് എടുത്തു വയ്ക്കണ്ടത്. അതുപോലെതന്നെ ഇത് കഴുകി വെള്ളം ഒഴിച്ച് കുതിരാനായി വെക്കുക.

നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ഇഡലി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇന്ന് രാവിലെ തന്നെ ഇതേ രീതിയിൽ സെപ്പറേറ്റ് വെള്ളത്തിൽ കുതിരാനായി വെക്കേണ്ടതാണ്. സെപ്പറേറ്റ് വെക്കണ്ടത് രണ്ടായി തന്നെയാണ് അരച്ചെടുക്കേണ്ടത് പിന്നീട് മിക്സ് ചെയ്യുന്നത്. പിന്നീട് അരിയും ഉഴുന്നും കുതിർത്ത് എടുക്കുക. പിന്നീട് ഇത് അരച്ചെടുക്കുക. ആദ്യം അരിയാണ് അരച്ചെടുക്കേണ്ടത്. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.

വെള്ളം കൂടി പോകരുത്. പിന്നീട് അരി അരച്ചത് മാറ്റിവയ്ക്കുക. പിന്നീട് ഉഴുന്ന് ആണ് അരക്കേണ്ടത്. ഇഡലി സോഫ്റ്റ്‌ ആയി കിട്ടാൻ രണ്ടു കാര്യങ്ങൾ കൂടി ചെയ്യേണ്ടതാണ്. രണ്ട് സ്പൂൺ ചോറ് ഇതിലേക്ക് ചേർക്കുക. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചോറ് ഏത് തരം ആയാലും കുഴപ്പമില്ല. അതുപോലെതന്നെ രണ്ടു ഉലുവ ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *