ഹെന്ന വീട്ടിൽ തന്നെ തയ്യാറാക്കുന്ന വിധം.. ഇത് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…

ഹെന്ന വീട്ടിൽ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. അകാലനര മുടി കൊഴിച്ചെൽ താരൻ തുടങ്ങിയ പ്രശ്നങ്ങൾ തടയാനും മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ് ഹെന്ന. അതുപോലെതന്നെ മുടി നരച്ചതുടങ്ങുന്ന വയസ്സിലെ കുറഞ്ഞത് മൂന്നാല് വർഷത്തേക്ക് ഹെയർ ഡൈ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. നാച്ചുറൽ ഹോമൈഡ് ഹെന്നയാണ് ഏറ്റവും നല്ലത്.

നമ്മുടെ മുടിയിലാണ് അപ്ലൈ ചെയ്യേണ്ടത്. മുടി ദീർഘകാലം നല്ല കണ്ടീഷനിൽ നിൽക്കാനുള്ള ഒന്നാണ്. ഇത് ചെയ്യാതെ വളരെ നാച്ചുറൽ ആയ ചില കാര്യങ്ങൾ ചെയ്യാനുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി വീട്ടിൽ ലഭിക്കുന്ന മൈലാഞ്ചി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് വീട്ടിൽ ഇല്ല എങ്കിൽ അടുത്തുള്ള വീടുകളിൽ നിന്ന് കളക്ട് ചെയ്ത് കൂടുതൽ ഉള്ള സമയത്ത് വാങ്ങി ഉണക്കിവച്ച് സൂക്ഷിക്കാവുന്നതാണ്.

വെയിലത്തു വെച്ച് ഉണക്കിയ ശേഷം നമ്മൾ ഒന്ന് പ്രസ്സ് ചെയ്താൽ പൊടിയുന്ന ഭാഗം വരും ഈ സമയമാകുമ്പോൾ ഇത് എടുത്ത് ടൈറ്റ് ആയുള്ള ടിന്നിൽ ഇട്ടു ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. പ്രവാസികളാണെങ്കിൽ അവർക്ക് മൈലാഞ്ചിയില ലഭിക്കണമെന്നില്ല. നാട്ടിൽ പോകുമ്പോൾ കുറച്ചു കൂടുതൽ എടുത്തു ഉണക്കിയാൽ മതി. ധാരാളം ഇല കിട്ടുന്ന അവസരത്തിൽ ഉണക്കി വയ്ക്കാവുന്നതാണ്. ഇനി ഹെന്ന എങ്ങനെ തയ്യാറാക്കാം എന്തെല്ലാമാണ്.

ആവശ്യമായ സാധനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നാല് ടീസ്പൂൺ ഹെന്ന പൗഡർ ആണ് എടുക്കുന്നത് എങ്കിൽ. ഒരു ടീസ്പൂൺ ചായപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക. ഏകദേശം അര ഗ്ലാസ് വരെ നമ്മൾ വറ്റിക്കുക പിന്നീട് ഇത് അരിച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു ടീസ്പൂൺ കാപ്പിപ്പൊടി രണ്ട് ടീസ്പൂൺ തൈര് ഒരു ചെറുനാരങ്ങയുടെ നീര് എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *