മാങ്ങ ഇനി എത്ര കാലം വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാം. ചെറിയ ടിപ്പുകൾ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ഇന്ന് ഇവിടെ പറയുന്നത് നല്ല നാടൻ മാങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ കറിയൊന്നും വേണ്ട. മാങ്ങയുണ്ടെങ്കിലും പോയി ഭരണിയിൽ ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ മൂന്ന് നാലുവർഷം കേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
യാതൊരുവിധ വിനാഗിരിയും ചേർക്കുന്നില്ല. ഈ ഒരു കഷണം മാത്രം മതി. വേറെ കറിയൊന്നും വേണ്ട. ഒരു അസാധ്യ രുചിയാണ് ഇതിന്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എണ്ണ മാങ്ങാ ഉണ്ടാക്കാൻ തുടങ്ങാം. നല്ല പോലെ കഴുകി തുടച്ചു എടുക്കുക. പിന്നീട് കട്ട് ചെയ്ത് എടുക്കാം. നല്ല വലിപ്പത്തിൽ തന്നെ കട്ട് ചെയ്തെടുക്കുക. ഒരു മൺചട്ടി എടുക്കുക ഇതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക.
മാങ്ങ വറുത്താണ് എണ്ണമാങ്ങാ തയ്യാറാക്കുന്നത്. എണ്ണ നല്ലപോലെ ചൂടാക്കി എടുക്കുക. നമ്മൾ അരിഞ്ഞു വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഉപ്പ് മഞ്ഞൾപൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ഇതേ ചട്ടിയിൽ തന്നെ മുളക് പൊടി ഇട്ട് കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ വറുത്തു പൊടിച്ചു ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ചെറിയ ചൂടിൽ വച്ച് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന മാങ്ങ ഇതിലേക്ക് ഇട്ടുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കണൂ. Video credit : Vichus Vlogs