മൃഗങ്ങളുടെ നിരവധി സംഭവങ്ങൾ വൈറൽ ആകാറുണ്ട്. മൃഗങ്ങളുടെ പല പ്രവർത്തികളും മനുഷ്യത്വം നിറഞ്ഞതും കരുതൽ നിറഞ്ഞതും സ്നേഹം നിറഞ്ഞതും ആണ്. ചില പ്രവർത്തകർ കണ്ടാൽ മനുഷ്യരേക്കാൾ വിവരമുണ്ട് മൃഗങ്ങൾക്ക് എന്ന് തോന്നിപ്പോകും. മധുരമുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കാട്ടാനകൾ കാട്ടിൽനിന്നിറങ്ങി നാട്ടിലെ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് ശല്യമാകുന്നതു മായ വാർത്തകൾ നിരവധി നമ്മൾ കണ്ടിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു സംഭവത്തിന് ഇടയിൽ കണ്ടുനിന്ന ഏവരെയും അമ്പരപ്പിക്കുന്ന ഒരു കാഴ്ച നടന്നു അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ കാട്ടാനകൾ വാഴ കൂട്ടം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. പറമ്പിലെ ഒരുവിധം എല്ലാം വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചുകളഞ്ഞു. എന്നാൽ അവിടെ നിൽക്കുന്ന ഒരു വാഴ മാത്രം യാതൊരു.
https://youtu.be/Y5vrUj3qCZM
കുഴപ്പവുമില്ലാതെ നിൽക്കുന്നത് കണ്ടാണ് ഇതിന്റെ കാരണം തേടിയത്. കാട്ടാനക്കൂട്ടം പോയ നേരം സ്ഥലത്തെത്തിയ കർഷകരാണ് ഒരു വഴക്ക് മാത്രം യാതൊരു കുഴപ്പവുമില്ലാതെ നിൽക്കുന്നത് ശ്രദ്ധിച്ചത്. കുലച്ചുനിൽക്കുന്ന വാഴയുടെ ഇടയിൽ ഒരു കിളിക്കൂട് കണ്ടെത്തി. അതിൽ കിളിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇതായിരിക്കാം കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.