ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉള്ളിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. ഉള്ളിയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. സവാളയുമായി ബന്ധപ്പെട്ടതും അതുപോലെ തന്നെ ചെറിയ ഉള്ളിയും ആയി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സവാള തൊലി കളയുമ്പോൾ ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ അറിയുന്ന സമയത്ത് വളരെയധികം സമയം ലാഭിക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ സവാളയുടെ താഴെ ഭാഗവും മുകൾ ഭാഗവും സാധാരണ പോലെ തന്നെ കട്ട് ചെയ്തു കൊടുക്കുക. അതിനുശേഷം തൊലി കളയുക. പിന്നീട് ഇതിന്റെ താഴെ ഭാഗം കത്തിയുടെ ഏറ്റവും നന്നായി എടുത്തു കളയുക. ഇങ്ങനെ എടുത്തു കളഞ്ഞ ശേഷം ഒരു സവാള വെക്കുകയാണെങ്കിൽ. പിന്നീട് അരിയുന്ന സമയത്ത് ഇത് കളയാൻ സമയം കളയേണ്ട ആവശ്യമില്ല. അതുപോലെതന്നെ വേസ്റ്റ് എല്ലാം ഒരേ സമയത്ത് കളയാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. അടുത്തതായി പറയുന്നത് സവാളയും ചെറിയ ഉള്ളിയും ഒരുപാട് തൊലി കളയാൻ ഉണ്ടെങ്കിൽ.
വളരെ എളുപ്പത്തിൽ തന്നെ തൊലി പോകാനുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി സവാളയോ അല്ലെങ്കിൽ ചെറിയ ഉള്ളിയോ എന്താണെങ്കിലും തൊലി കളയുന്നതിനു മുൻപായി അരമണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഒരു 15 മിനിറ്റ് വച്ചാൽ മതി. ഇങ്ങനെ ചെയ്തശേഷം തൊലി കളയുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തൊലി കളയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഫ്രീസറിൽ വയ്ക്കുമ്പോൾ പ്ലാസ്റ്റിക് കവറിൽ ആക്കി വയ്ക്കാൻ ശ്രദ്ധിക്കുക.
സവാള അരിയുന്ന സമയത്ത് എപ്പോഴും കണ്ണ് നല്ല പോലെ എരിയാറുണ്ട്. ഇനി സവാള അരിയുന്ന സമയത്ത് ഒട്ടും തന്നെ കണ്ണ് എരിയാതിരിക്കാൻ സഹായിക്കുന്ന ടിപ്പ് ആണ് ഇവിടെ പറയുന്നത്. ഇതിനായി സവാള തൊലി കളഞ്ഞ ശേഷം രണ്ടായി മുറിച്ച് ഇത് വെള്ളത്തിലേക്ക് ഇട്ട് വെക്കുക. ഇങ്ങനെ പത്തു പതിനഞ്ചു മിനിറ്റ് വെച്ച ശേഷം സവാള അരിയുകയാണെങ്കിൽ കണ്ണ് എരിയാതെ മുഴുവനും അരിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks