എല്ലാവർക്കും സംശയമുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തബന്ധത്തിൽ കല്യാണം കഴിക്കുന്നവരുടെ കുട്ടികൾക്ക് ജനിതക തകരാറുകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണോ. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ തടയാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. രക്തബന്ധത്തിലെ വിവാഹം.
കഴിക്കുന്നവരുടെ കുട്ടികൾക്ക് ജനിതക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ അംഗവൈകല്യം വരാനുള്ള സാധ്യത രണ്ട് ഇരട്ടിയാണ്. രക്തബന്ധം എന്നാൽ മൂന്ന് തലമുറ വരെയുള്ള ബന്ധങ്ങൾ ഇതിൽ കാണാൻ കഴിയും. നമ്മുടെ ജനിതകഘടനയായ dna ഓരോ കോശത്തിന്റെ ഉള്ളിലും ന്യൂക്ലിയസിന്റെ ഉള്ളിൽ ആയാണ് കാണുന്നത്. ഒരു കുഞ്ഞിന് 46 ക്രോമസോമുകളാണ് ഉണ്ടാവുക.
ഈ ക്രോമസോമിന്റെ ഉള്ളിലെ വളരെ മൈന്യൂട്ടായ ഭാഗങ്ങളെ ജീനുകൾ എന്നാണ് പറയുന്നത്. ഓരോ ജീനുകൾക്കും അതിന്റെ പ്രവർത്തനങ്ങൾ ഉണ്ട്. ജീനുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ മ്യൂട്ടഷൻ എന്നാണ് പറയുന്നത്. ഈ മ്യൂറ്റേഷൻ കുടുംബത്തിലെ പല അംഗങ്ങളിൽ ഒരേപോലെയുള്ള മ്യൂട്ടേഷൻ കാണാൻ ഉള്ള സാധ്യത ഉണ്ട്.
നാം രക്തബന്ധത്തിൽ കല്യാണം കഴിക്കുമ്പോൾ ദാമ്പദികളിൽ ഒരേ ജീനിൽ ഉള്ള മ്യൂറ്റേഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ഛനും അമ്മയ്ക്കും ഓരോ മ്യൂട്ടേഷൻ ഉണ്ടെങ്കിലും അവരിൽ അസുഖം പ്രകടമാക്കുന്നില്ല. എന്നാൽ കുട്ടികൾ ഇത് അസുഖം പ്രകടമാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs