മോരിലെ ആരോഗ്യ ഗുണങ്ങൾ..!! ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ..!!| Health benefits of buttermilk

ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മനുഷ്യ ശരീരത്തിന് വളരെയേറെ ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്. മോര് പുളിച്ചാൽ ആരോഗ്യ ഗുണങ്ങൾ കൂടുമെന്നാണ് സാധാരണ പറയുന്നത്. കൊഴുപ്പ് കളഞ്ഞ തൈര് ആണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് മാത്രമല്ല ചർമ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്.

തൈര് കടഞ്ഞു അതിൽ നിന്ന് വെണ്ണ മാറ്റിയശേഷം എടുക്കുന്ന മോര് ആണ് നല്ലത്. കൊഴുപ്പ് തീരെ ഇല്ലാത്ത പാനീയമാണ് മോര്. കാൽസ്യം പൊട്ടാസ്യം വിറ്റാമിൻ ബി 12 എന്നിവയും മൊരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മോര് കുടിച്ചാൽ ഗുണങ്ങൾ നിരവധിയാണ്. പുളിച്ച തൈരിൽ കാൽസ്യം അളവ് വളരെ കൂടുതലാണ്. എല്ലുകളുടെയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഇത്.

വേനൽക്കാലത്ത് സൂര്യകാതം മൂലം പ്രശ്നങ്ങൾ ഒഴിവാക്കാനും അതുപോലെ തന്നെ തളർച്ച മാറ്റി ശരീരത്തിന് ഊർജം നൽകാനും സംഭാരം കുടിക്കുന്നത് വഴി സാധിക്കുന്നതാണ്. ദഹന ശക്തി വർധിപ്പിക്കാൻ മോരിന് സാധിക്കുന്നതാണ്. ഇതുപോലെ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ പോലും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തടിക്കും എന്ന് പേടിച് തൈര് കുടിക്കാതെ ഇരിക്കുന്നവർക്ക്.

കഴിക്കാൻ കഴിയുന്ന പാനീയമാണ് മോര്. കാരണം മൊരിൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല. പുളിച്ച മോര് കുടിക്കുന്നത് വഴി പാലിന്റെ ഗുണങ്ങൾ മുഴുവനായി ലഭിക്കുന്നതാണ്. ഇതിൽ സിങ്ക് അയൻ ഫോസ്‌ഫെറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *