ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം മരണങ്ങളുടെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹാർട്ടറ്റാക്ക്. ഹൃദയം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. ആ അവയവം അതിന്റെ പണി ഒരു സെക്കൻഡ് മുടക്കിയാൽ തന്നെ മരണമായിരിക്കും ഫലം. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെയധികം സംരക്ഷിച്ചുകൊണ്ട് പോകേണ്ട ഒരു അവയവം കൂടിയാണ് ഹൃദയം.
എന്നാൽ ഇന്നത്തെ ജീവിതശൈലി കാരണം ഏറ്റവുമാദ്യം നശിച്ചുകൊണ്ടിരിക്കുന്ന അവയവം കൂടിയായി ഹൃദയം മാറിയിരിക്കുകയാണ്. ജീവിതശൈലിലെ മാറ്റങ്ങൾ പല തരത്തിലുള്ള ഭക്ഷണങ്ങൾ നമ്മെ കഴിക്കാൻ പ്രേരിപ്പിക്കുകയാണ്. ഇത്തരം ഭക്ഷണങ്ങളിലെ നല്ല നമ്മുടെ ശരീരത്തിന് വിറ്റാമിനുകളോ ആന്റിഓക്സൈഡുകളോ പ്രോട്ടീനുകളോ ഫൈബറുകളോ ഒന്നും ലഭിക്കുന്നില്ല. ഇന്ന് ലഭിക്കുന്നത് വിഷാംശങ്ങൾ മാത്രമാണ്.
അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെയും ഷുഗറിന്റെയും എല്ലാം അളവ് കൂടുകയും അതുപോലെ തന്നെ ബിപി വർധിക്കുകയും ചെയ്യുന്നു. ഇവ മൂന്നും ശരീരത്തിൽ നിശ്ചിത അളവിൽ കൂടി നിൽക്കുകയാണെങ്കിൽ അത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് പ്രതിഫലം ആയിട്ടാണ് ബാധിക്കുക. ഷുഗറും കൊഴുപ്പുകളും എല്ലാം നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുക.
പിന്നീട് ഹാർട്ട്ബ്ലോക്ക് ഹാർട്ട് അറ്റാക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നാമോരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മരുന്നുകൾ കൊണ്ട് ഇവയെ കുറയ്ക്കുന്നതിനപ്പുറം ഭക്ഷണം കൊണ്ട് കുറയ്ക്കുക എന്നുള്ളതാണ്. അതിനാൽ തന്നെ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൊഴുപ്പുകളും ഷുഗറുകളും അടങ്ങിയിട്ടുള്ള അന്നജങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ട് ഹൃദയത്തെയും മറ്റവയവങ്ങളെയും സംരക്ഷിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.