എല്ലാ കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ഒരു വ്യത്യസ്തമായ ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലബാർ സ്പെഷ്യൽ കായ പോളയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നേന്ത്രപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള നാലുമണി പലഹാരമാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി രണ്ടു നേന്ത്രപ്പഴം എടുക്കുക. ഏകദേശം ഒരു അര കിലോ വേണം. ഏകദേശം 420 ഗ്രാം ഉണ്ടാകും. അത്യാവശ്യം നന്നായി പഴുത്ത പഴമാണ് ആവശ്യം ഉള്ളത്.
പിന്നീട് ഇതിന്റെ തൊലി കളഞ്ഞ ശേഷം ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാൻ അടുപ്പത്തു വച്ച ശേഷം ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് നെയ് തന്നെ ചേർത്തു കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ആദ്യം തന്നെ ഇതിൽ കുറച്ച് അണ്ടിപരിപ്പും മുന്തിരി ഒന്ന് റോസ്റ്റ് ചെയ്തത് എടുക്കുക. കുറച്ച് അണ്ടിപരിപ്പ് ഇട്ട് കൊടുക്കുക. പിന്നീട് ഇത് റോസ്റ്റ് ആയി വരുന്ന സമയത്ത് കുറച്ചു മുന്തിരിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് എത്രയാണ് വേണ്ടത് അതിനനുസരിച് ചേർത്ത് കൊടുക്കുക. രണ്ടും നന്നായി റോസ്റ്റ് ചെയ്തെടുക്കുക.
പിന്നീട് അതെ നെയിൽ തന്നെ നേരത്തെ കട്ട് ചെയ്തു വച്ചിരിക്കുന്ന പഴത്തിന്റെ കഷണങ്ങൾ ഇട്ടു കൊടുക്കുക. ഇത് ചെറിയ ചൂടിൽ നന്നായി വഴറ്റിയെടുക്കുക. പഴം ഒരുപാട് ഉടഞ്ഞു പോകാൻ പാടില്ല ഇങ്ങനെ കഷ്ണങ്ങളായി തന്നെ വേണം. കഷ്ണങ്ങളെ ചെറുതായി റോസ്റ്റ് വരികയും വരണം. ഇങ്ങനെ വഴറ്റിയെടുക്കുക. പിന്നീട് ഇത് പെട്ടെന്ന് തന്നെ പാനിൽ നിന്ന് മാറ്റി വയ്ക്കുക. പിന്നീട് ഇതിനുവേണ്ടിയിട്ട് മൂന്ന് മുട്ടയാണ് ആവശ്യം ഉള്ളത്. ഇത് മിക്സിയുടെ ഒരു ജാറിലേക്ക് ഒഴിച്ചു കൊടുക്കുക.
പിന്നീട് പഞ്ചസാര ഇതിന്റെ കൂടെ അര ടീസ്പൂൺ ഏലക്ക പൊടി ചേർത്തു കൊടുക്കുക. പഞ്ചസാര ആവശ്യത്തിന് ചേർത്ത് കൊടുക്കാം. പിന്നീട് ഇത് നല്ലപോലെ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ വഴറ്റി വെച്ച് നേന്ത്രപ്പഴം ചേർത്തു കൊടുക്കുക. അതുപോലെതന്നെ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക. പിന്നീട് മിസ് ചെയ്തെടുക്കുക. പിന്നീട് ഒരു നോൻ സ്റ്റിക് പാൻ എടുക്കുക. പിന്നീട് നെയ്യ് ചൂടാക്കിയ ശേഷം. മിസ് ചെയ്ത് ബാക്ക് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Recipes @ 3minutes