അരിയിലും പയർ വർഗ്ഗങ്ങളിലും കാണുന്ന പ്രാണികൾ ഇനി വരില്ല…

ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെ സഹായകരമായ ഒന്നാണ് ഇത്. അടുക്കളയിലെ ഉപകാരപ്രദമായ ഒന്നുകൂടിയാണ്. പലപ്പോഴും നമ്മൾ സൂക്ഷിച്ചു വയ്ക്കുന്ന അരിയിലും പയറുവർഗങ്ങളിലും എല്ലാം പ്രാണികൾ വന്നു കയറാറുണ്ട്. ഇത് പിന്നെ മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടമ്മമാരുടെ ഏറ്റവും വലിയ പ്രശ്നമാണ് പരിപ്പ് പയർ കടല ഇതെല്ലാം വാങ്ങിക്കൊണ്ടു വന്നു ടിനുകളിൽ ആക്കി വെക്കാം. ഇതിൽ ചെളും കാര്യങ്ങളും ഒന്നും ഉണ്ടാകില്ല. നല്ല അടിപൊളിയായി തന്നെ ഇരിക്കുന്നതാണ്. കുറച്ചുദിവസം കഴിഞ്ഞ് നോക്കുമ്പോൾ കാണാം അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരിക്കും.


ഇങ്ങനെ നാശമാവാതിരിക്കാനും ഇതിലെ പ്രാണികളും അതുപോലെതന്നെ ചെറിയ പുഴുക്കൾ ഇത് തടയാനുള്ള ചെറിയ പ്രതിവിധികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നമുക്ക് പച്ചരി ഉഴുന്ന് പരിപ്പ് കടല എല്ലാം തന്നെ ഇത്തരത്തിലുള്ള എല്ലാം ഒരോ പ്ലേറ്റിലേക്ക് നിരത്തി ഇത് വെയിലത്തുകൊണ്ട് വയ്ക്കുക. ഇത് നല്ലപോലെ ചൂടാവേണ്ടതാണ്. ഇങ്ങനെ ചൂടാവുമ്പോൾ ഇതിനകത്ത് കയറിയിട്ടുള്ള പ്രാണികളെല്ലാം തന്നെ പുറത്തു പോകുന്നതാണ്. പിന്നീട് ഇത് ഓരോ കണ്ടയ്നറിലേക്ക് മാറ്റി കൊടുക്കാം.

ഇത് നല്ല ടൈറ്റ് ആയിട്ടുള്ള പാത്രത്തിലേക്ക് വേണം ഇട്ടുകൊടുക്കാൻ. ആദ്യത്തെ ഒരു ടിപ്പ് എന്ന് പറയുന്നത് ഇതിലേക്ക് വറ്റൽ മുളക് ഇട്ടു കൊടുക്കുക അതാണ്. ഇങ്ങനെ ചെയ്താൽ ഇതിനകത്ത് വേറെ പ്രാണികളും കാര്യങ്ങളും അതുപോലെതന്നെ പുഴുക്കട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അതുപോലെതന്നെ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് വെളുത്തുള്ളിയുടെ തൊലി പൊളിച്ചു കളയുക. ഇത് അരിയിലേക്ക് കുത്തിയിരിക്കുക. ഇങ്ങനെ ചെയ്താലും പ്രശ്നങ്ങൾ ഉണ്ടാകില്ല. കൂടുതൽ അറിയുവൻ വീഡിയോ കാണൂ. Video credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *