കൂടുതൽ സമയം ടോയ്‌ലറ്റിൽ സമയം ചെലവാക്കുന്നുണ്ടോ..!! വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും…

നമുക്കറിയാം നമ്മുടെ ചില ശീലങ്ങൾ തന്നെ പല അസുഖങ്ങൾക്കും കാരണമാകാറുണ്ട്. പലരുടെ ജീവിത ശൈലി തന്നെ പല അസുഖങ്ങൾക്ക് പ്രധാനകാരണം. ഇങ്ങനെ ആകുമെന്ന് പലർക്കും അറിയാവുന്നതാണ്. മലദ്വാരത്തിന്റെ ഉള്ളിൽ മലമധികം കട്ടിയായി പോകുമ്പോഴും. അല്ലെങ്കിൽ മലം അധികം തവണ ഇളകി പോകുമ്പോഴും ഉണ്ടാകുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിളൽ ഇത് സംഭവിക്കുന്നവരിൽ ശക്തമായ വേദന ഉണ്ടാക്കാറുണ്ട്.

മലദ്വാരത്തിൽ ബ്ലേഡ് കൊണ്ട് വരയുന്ന അത്രയും വേദന ഇത്തരക്കാരിൽ കാണാറുണ്ട്. ഒന്ന് ഇരിക്കാനോ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാവുക. ഒരുപാട് പേര് അനുഭവിക്കുന്ന ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ഇത്. മലദ്വാരത്തെ ആശ്രയിച്ച് വരുന്നതുകൊണ്ട് തന്നെ ആളുകൾ ഇതിനെ പൈൽസ് അല്ലെങ്കിൽ മൂലക്കുരു ആയാണ് കരുതുന്നത്. എന്നാൽ ഫിഷർ എന്ന അസുഖമാണ് ഇത്. ഇത് സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിന്റെ അവസാന ഭാഗത്ത് ഉണ്ടാകുന്ന ഒരു പൊട്ടലാണ്.


നമ്മുടെ തൊലിയെക്കാൾ മൃദുവായ ഭാഗത്തുകൂടി മലം കട്ടിയായി പോകുമ്പോൾ സംഭവിക്കുന്ന മുറിവ് ആണ് ഇത്. ശക്തമായ വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. മലം പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ സമയത്തേക്ക് ഈ വേദനയിൽ പുകച്ചിലും ഉണ്ടാകുന്നതാണ്. മലദ്വാരത്തെ ആശ്രയിച്ചു വരുന്ന മാറ്റ രണ്ടു പ്രശ്നങ്ങളാണ് പൈൽസ് അതുപോലെതന്നെ ഫിസ്റ്റുല തുടങ്ങിയ പ്രശ്നങ്ങൾ. പൈൽസ് പൊതുവേ വേദന ഇല്ലാത്ത രോഗമാണ്.

നമ്മുടെ മലദ്വാരത്തിന്റെ അകത്ത് സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. ഇത് സാധാരണ മല ബന്ധമുള്ള ആളുകളിലാണ് കൂടുതലായി കാണാൻ കഴിയുക. ഇതു മൂലം അമിതമായി മുക്കേണ്ടിവരുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *