സൗന്ദര്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… മഴക്കാലത്ത് ഈ കാര്യങ്ങൾ ഇനി ശ്രദ്ധിക്കാം…| Monsoon tips | Hair tips

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലത്ത് സൗന്ദര്യം സംരക്ഷിക്കാനായി അറിയേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓരോ കാലാവസ്ഥക്ക് അനുസരിച്ച് സൗന്ദര്യ സംരക്ഷണത്തിൽ മാറ്റം അനിവാര്യമാണ്. വളരെ അടിസ്ഥാനപരമായ ചില കാര്യങ്ങളെ ശ്രദ്ധിച്ചു കഴിഞ്ഞാൽ സൗന്ദര്യ സംരക്ഷണത്തിൽ തുടക്കമിടാം.

കാലാവസ്ഥ മാറ്റം ചർമത്തിലും പ്രതിഫലിച്ചു തുടങ്ങുമ്പോൾ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതാണ്. അടിസ്ഥാനമായ കാരണങ്ങൾ തുടക്കം മുതൽ ശ്രദ്ധിച്ചാൽ കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നതാണ്. ചർമ്മത്തിന് മഴക്കാലത്ത് സബീഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നത് മൂലം ചർമ്മത്തിലെ എണ്ണമയം കുറഞ്ഞ് വലിച്ചിൽ ഉണ്ടാകുന്നതാണ്. എളേണ്ണയും വെളിച്ചെണ്ണയും സമം എടുത്ത് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

ഇത് പാടുകൾ അകറ്റി ചർമ്മത്തിന് ആകർഷണീയത ഉണ്ടാക്കുന്നു. അതുപോലെതന്നെ കുളി കഴിഞ്ഞാൽ ഉടനെ തന്നെ ചർമ്മത്തിൽ മൊയ്‌സ്ചററൈസർ പുരട്ടുക. ചോക്ലേറ്റ് ഫേഷ്യൽ അതുപോലെ തന്നെ അലോവേര ഫേഷ്യൽ കോകോ ബട്ടർ ഫേഷ്യൽ എന്നിവ ഗുണകരമാണ്. മുടി മിനുങ്ങാൻ എന്ത് ചെയ്യണം എന്ന് നോക്കാം. മഴക്കാലത്ത് മുടി ദിവസത്തിൽ ഒരു പ്രാവശ്യത്തിൽ.

കൂടുതൽ കഴുകാം. നന്നായി ഉണങ്ങിയ ശേഷം മാത്രമേ മുടി കെട്ടി വയ്ക്കാവൂ. ഇല്ലെങ്കിൽ എണ്ണമയവും ഈർപ്പവും കൂടി താരൻ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. താരം നശിപ്പിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം മുടിയിൽ ഓയിൽ മസാജ് ചെയ്ത് ആവി കോളിക്കുക. ഇടക്ക് ഹെയർ സ്പാ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *