ധാരാളം പഴവർഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ തരം ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളും ഉള്ള അത്തി പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവാണ്. പാലസ്തീനിലാണ് ഇതിന്റെ ജന്മദേശം. വിശുദ്ധ ഖുർആനിൽ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെയുണ്ട്.
ഇതിന്റെ തുടക്കത്തിൽ തന്നെ സത്യം എന്ന സാരാംശം ഉണ്ട്. ബൈബിളിലും ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പാലസ്തീനിൽ ധാരാളമായി കണ്ടുവരുന്ന ഇത് ഇന്ത്യ ശ്രീലങ്ക അമേരിക്ക തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം കാണുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രധാന സ്ഥാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധഗുണങ്ങളുള്ളവയാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% ത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണമാണ് അടങ്ങിയിട്ടുള്ളത്.
അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്തുകഴിച്ചാൽ രക്തസ്രാവം ദന്ത ക്ഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിനെ തുല്യമായി പോഷകങ്ങൾ അടങ്ങിയതുകൊണ്ട് അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. ഇത് കുട്ടികളിൽ ഉണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ഗർഭ മലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിലും ഇത് കഴിക്കാവുന്നതാണ്.
ബലക്ഷയം മാറുന്നതിന് ഇത് കഴിച്ചാൽ വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഇത് വളരെയേറെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ പഴം. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശം നാഞ്ഞൂർ ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജത്തിന്റെ അഞ്ചിൽ നാല് ഭാഗമാണ് ഇത്. ഗോതമ്പിലും പാലിലും ഉള്ളതിനേക്കാൾ കൂടുതലായി അയൻ സോഡിയം സൾഫർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD