ശാരീരികമായ വേദനകളിലൂടെ കടന്നുപോക്കാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാകില്ല. ജോയിന്റ് വേദന തലവേദന അല്ലെങ്കിൽ ചെവി വേദന കഴുത്തിന്റെ പുറകിൽ ഉണ്ടാകുന്ന വേദന നടുവേദന അതുമല്ലെങ്കിൽ പനി വന്നിട്ട് ശേഷം ഉണ്ടാകുന്ന ശാരീരികമായി വേദനകൾ അതുപോലെതന്നെ ബുദ്ധിമുട്ടുകൾ. ഇങ്ങനെ വരുമ്പോൾ പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് സാധാരണ പെയിൻ കില്ലർ കഴിക്കുന്നു. അല്ലെങ്കിൽ ആ വേദന സഹിക്കുകയാണ് പതിവ്. ഇത്തരത്തിൽ വേദന ബുദ്ധിമുട്ടിക്കുമ്പോൾ അത് മാറ്റിയെടുക്കാൻ അല്ലെങ്കിൽ അത് കൺട്രോൾ ചെയ്യാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നമുക്ക് ചെയ്യാനുള്ളത് ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് നമുക്ക് ആദ്യം തന്നെ ചേർക്കേണ്ടത് അയമോദകമാണ്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞതാണ് ഒരുപാട് അസുഖങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള കഴിവുള്ള നല്ല ഒരു ഔഷധം തന്നെയാണ് അയമോദകം എന്ന് പറയുന്നത്. ഒരു ടീസ്പൂൺ അയമോദകം ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നല്ല ജീരകമാണ്. സാധാരണ കറിക്ക് ഉപയോഗിക്കുന്ന ചെറിയ ജീരകം ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. പിന്നീട് രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. ഇത് ഒരു ഗ്ലാസ് ആകുന്നവരെ നല്ലപോലെ തിളപ്പിച്ചെടുക്കുക. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തന്നെ ഇത് ഒരു ഗ്ലാസ് എന്ന അളവിലേക്ക് എത്തുന്നതാണ്. ഈ സമയം നമുക്ക് ഫ്ളെയിം ഓഫാക്കി കൊടുക്കാം. പിന്നീട് അധികമായി ചൂട് മാറിക്കഴിയുമ്പോൾ ഒരു അരിപ്പയിൽ അരിച് ഒരു ഗ്ലാസിലേക്ക് പകർത്തി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. നമുക്ക് നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേൻ.
പിന്നീട് ഇത് ചെറിയ ചൂടോടുകൂടി കഴിക്കുന്നതാണ് വളരെ നല്ലത്. കുടിക്കുന്ന സമയം എന്ന് പറയുന്നത് രാത്രി കിടക്കുന്നതിനു മുൻപാണ്. ചില ആളുകൾക്ക് നീറിറക്കം പ്രശ്നങ്ങളുള്ളത് കൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളിൽ ശാരീരികമായി വേദന ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതാണ്. അത്തരത്തിലുള്ളവർക്ക് കുറച്ചു ദിവസം ഇത് അടുപ്പിച്ചു കുടിച്ചു കഴിഞ്ഞൽ നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ തന്നെ ആശ്വാസം ലഭിക്കുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena