വയറ്റിലെ ക്യാൻസർ രോഗലക്ഷണങ്ങളും ചികിത്സയും..!! ഇത് ക്യാൻസറിന് ഏറ്റവും നല്ല ചികിത്സ…| Colon cancer, liver cancer symptoms

നമ്മുടെ വയറിൽ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട അസുഖങ്ങൾ എന്ന് പറയുമ്പോൾ ഇന്ന് വളരെ കൂടുതലായി കണ്ടു വരുന്ന പ്രശ്നമാണ് വയറ്റിൽ ഉണ്ടാകുന്ന കോളേറെക്ടൽ ക്യാൻസർ. ഒരാൾക്ക് വയറിലും വൻ കുടലിലും മലാശയത്തിലും ഉണ്ടാകുന്ന ക്യാൻസറുകളാണ് ഇത്. ഇതാണ് നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നം. രണ്ടാമതായി കാണാൻ കഴിയുന്ന നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന കാൻസറുകളാണ്. മൂന്നാമതായി ലിവരിൽ ഉണ്ടാകുന്ന ക്യാൻസർ ആണ്. ഇത് പ്രധാനമായും മുഴകൾ പോലെയാണ് വരുന്നത്.

പിന്നീട് പിത്തക്കുഴലുകളിൽ വരുന്ന ക്യാൻസറുകളാണ്. അതുപോലെതന്നെ പാൻക്രിയാസിൽ വരുന്ന ക്യാൻസറുകൾ ഇവയാണ് പ്രധാനമായും കാണുന്ന പ്രശ്നങ്ങൾ. ഇതു കൂടാതെ വളരെ കുറവ് മാത്രം കാണുന്ന പലതരത്തിലുള്ള മുഴകൾ ഉണ്ട്. എന്നാൽ സാധാരണ കോമൺ ആയി പറയുന്ന ക്യാൻസറുകൾ എന്ന് പറയുന്നത് ഇവയാണ്. ഇതുകൂടാതെ സാധാരണ അന്നനാളത്തിൽ ഉണ്ടാകുന്ന മുഴകളും കാണാൻ കഴിയും. നമ്മുടെ വയറിലെ ഓരോ അവയവങ്ങൾക്കും ഉണ്ടാകുന്ന ക്യാൻസറുകൾക്ക് പലതരത്തിലുള്ള വ്യത്യസ്തമായ ലക്ഷണങ്ങൾ കാണാൻ കഴിയും.

വൻകുടലിനെ പറയുകയാണ് എങ്കിൽ പ്രധാനമായും വയറ്റിൽ നിന്ന് പോകുമ്പോൾ ബ്ലഡ്‌ നഷ്ടപ്പെടുക. ഇത് കറുത്ത നിറത്തിൽ അല്ലെങ്കിൽ മലത്തിനോട് മിസ് ആയിട്ടും കാണാറുണ്ട്. ചിലർക്ക് വയറ്റിൽ വേദന ഉണ്ടാകാൻ ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥ. വയറു വീർത്തു വരുന്ന അവസ്ഥ ഉണ്ടാകും. അതുപോലെതന്നെ വൻ കുടലിൽ റൈറ്റ് സൈഡിൽ ഉണ്ടാവുകയാണെങ്കിൽ കൂടുതലായി ബ്ലഡ് പോവുകയും വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

അതുപോലെതന്നെ ആമാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ മലത്തിൽ ബ്ലഡ്‌ പോലെ തന്നെയാണ് പോവുക. എന്നാൽ ഇത് വയറ്റിൽ നിന്ന് പോകുമ്പോഴേക്കും കറുത്ത നിറത്തിലായിരിക്കും പോകാം. അതുപോലെതന്നെ കരളിൽ ഉണ്ടാവുന്ന ക്യാൻസറുകൾ ആണെങ്കിലും മുഴ രൂപത്തിലാണ് കാണുന്നത്. ചിലപ്പോൾ വൈറിൽ തന്നെ മുഴയായി കാണാറുണ്ട്. ഇത് എല്ലായിപ്പോഴും നേരത്തെ അറിയണമെന്നില്ല. എന്തെങ്കിലും ആവശ്യത്തിന് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും പലപ്പോഴും ഇത് തിരിച്ചറിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam