വിഷാദരോഗത്തിന് ശരീരത്തിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയല്ലേ.

ശാരീരികപരമായും മാനസിക പരമായും ഇന്ന് പലതരത്തിലുള്ള രോഗങ്ങളാണ് നാം ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. ശാരീരിക പരമായ രോഗങ്ങൾക്ക് പലതരത്തിലുള്ള മരുന്നുകൾ കഴിച്ചുകൊണ്ട് നാം അവയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും അധികമായി കണ്ടുവരുന്ന മറ്റൊരു രോഗാവസ്ഥയാണ് മാനസിക പരമായിട്ടുള്ള രോഗങ്ങൾ. നമ്മുടെ മനസ്സിന്റെ താളം തെറ്റിക്കുന്ന രോഗങ്ങളാണ് ഇവ.

അത്തരത്തിൽ ഡിപ്രഷൻ ആൻഡ് സൈറ്റി എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങളാണ് നമുക്ക് ചുറ്റും കാണുവാൻ സാധിക്കുന്നത്. അത്തരത്തിൽ ഇന്ന് ഏറെ കാണുന്ന ഒരു അവസ്ഥയാണ് വിഷാദവും വിഷാദരോഗവും. വിഷാദം എന്നു പറയുന്നത് നമ്മുടെ മനസ്സിൽ വളരെയധികം സങ്കടം നിറയുന്ന ഒരു അവസ്ഥയാണ്. നമ്മുടെ ജോലി നഷ്ടപ്പെടുക കുടുംബത്തിലെ ഒരാളുടെ വിയോഗം കടബാധ്യതകൾ പെരുകുക.

എന്നിങ്ങനെയുള്ള അവസരങ്ങളിൽ നമ്മുടെ മനസ്സിനെ ബാധിക്കുന്ന ഒന്നാണ് വിഷാദം. എന്നാൽ ഈ വിഷാദവും വിഷാദരോഗവും രണ്ടും രണ്ടാണ്. വിഷാദത്തിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള രോഗാവസ്ഥയാണ് വിഷാദരോഗം. വിഷാദം എന്ന് പറയുന്നത് കുറച്ചുനാൾ കഴിയുമ്പോഴേക്കും നമ്മളിൽ നിന്ന് സ്വമേധയാ അകന്നു പോകുന്നതാണ്. എന്നാൽ വിഷാദരോഗം എന്ന് പറയുന്നത്.

രണ്ടാഴ്ചയ്ക്ക് മേലെ ഒരു സങ്കടം നമ്മുടെ ഉള്ളിൽ തന്നെ നിന്നുകൊണ്ട് നമ്മുടെ ദൈനംദിനം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. ഇത്തരം ഒരു അവസ്ഥയിൽ നാം നിത്യവും ചെയ്തു വന്നിരുന്ന പല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കാതെ വരുന്നു. അതുപോലെ തന്നെ ശ്രദ്ധക്കുറവ് താൽപര്യക്കുറവ് ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള അവസ്ഥയും ഇവർക്ക് ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.