ഇൻസുലിൻ എടുക്കുന്നവർക്ക് ഇതൊരു സഹായകം… ദിവസം 30 മിനിറ്റ് ഇങ്ങനെ ചെയ്യാൻ തയ്യാറാണോ…| sugar kurakkan malayalam

നിരവധി ജീവിത ശൈലി അസുഖങ്ങൾ ഇന്നത്തെ കാലത്ത് ഓരോരുത്തരെയും വേട്ടയാടുന്നുണ്ട്. ഇത്തരത്തിൽ ഒരുവിധം എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് ഷുഗർ. എന്തെല്ലാം ചെയ്തിട്ട് ഷുഗർ കുറയാത്ത അവസ്ഥ ഉള്ളവർ ഉണ്ടായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇൻസുലിൻ എങ്ങനെയാണ് എടുക്കേണ്ടത് എന്തെല്ലാമാണ് അതിന്റെ പ്രിപ്പറേഷൻ എങ്ങനെയാണ് ഇഞ്ചക്ഷൻ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ കൃത്യമായി പറയുന്നുണ്ട്.

ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇൻസുലിൻ എടുക്കുന്ന ഡയബറ്റിക് രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യമായിട്ട് തന്നെ കോമൺ ആയിരുന്ന ഒരു കാര്യം എല്ലാരോടും പറയുന്ന ഒരു കാര്യമാണ് ഹൈ ഡോസ് ഇൻസുലിൻ എടുക്കുന്നുണ്ട്. എന്നിട്ടും ഷുഗർ കുറയുന്നില്ല തുടങ്ങിയ പരാതി കാണുന്നുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. ആ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ എടുക്കുന്ന ഇൻസുലിൻ ശരീരത്തിന് കൃത്യമായ രീതിയിൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ്.


ഇത്തരത്തിലുള്ള ഡയബറ്റിക് രോഗികൾ പ്രധാനമായും ടൈപ് 2 ഡയബറ്റിക് രോഗികളാണ് ഏറ്റവും കോമൻ ആയി കാണാൻ കഴിയുക. അവർക്ക് എന്തുകൊണ്ടാണ് ദയബേറ്റിസ് ഉണ്ടാകുന്നത് ഇതു ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള സാഹചര്യത്തിൽ എത്ര ഇൻസുലിൻ കൂട്ടിയാലും ഇതിന്റെ നല്ല റിസൾട്ട് ലഭിക്കില്ല. ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനുള്ള കാര്യങ്ങളാണ് ആദ്യം തന്നെ രോഗികൾ ശ്രദ്ധിക്കേണ്ടതു.

ആദ്യത്തെ ഒരു കാര്യം പ്രോപ്പർ ആയിട്ടുള്ള ലൈഫ് സ്റ്റൈലാണ്. അരമണിക്കൂർ ശരീരം ചലിച്ചു കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ചെറുപ്പക്കാരിൽ ആണെങ്കിൽ അര മണിക്കൂർ ഓട്ടം സ്വിമ്മിംഗ് ബാഡ്മിന്റൺ അങ്ങനെ ഏതെങ്കിലും സ്പോർട്സ്ൽ ഏർപ്പെടാവുന്നതാണ്. പ്രായം കൂടുതൽ അതിനനുസരിച്ച് വേഗത്തിലുള്ള നടത്തം അരമണിക്കൂറെങ്കിലും സാധാരണ നടത്തം എന്നിവ ഇൻസുലിൻ റെസിസ്റ്റൻസ് കൂടുതലായി കുറക്കുകയും നേരത്തെ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഉപയോഗിച്ച് ശരീരം കൂടുതലായി ഫലപ്രദമായി ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr