ഇനി ആരും സ്ട്രോക്കിനെ പേടിക്കേണ്ട… കാരണം അറിഞ്ഞൽ ചെറുത്തുനിൽക്കാം…| Stroke and Heart Disease

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും പേടിക്കുന്ന അസുഖങ്ങളാണ് സ്ട്രോക്ക് അതുപോലെതന്നെ ഹൃദയാഘാതം ക്യാൻസർ തുടങ്ങിയവ. ഈ പ്രശ്നങ്ങളെല്ലാം തന്നെ നേരത്തെ തന്നെ കണ്ടെത്തി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ സ്ട്രോക്ക് ഉണ്ടാക്കാനുള്ള പ്രധാന കാരണം പ്രമേഹം പ്രേക്ഷർ അതിനുശേഷം ഹൃദയത്തിൽ ഉണ്ടാകുന്ന മിടിപ്പിന്റെ താഴപിഴകളാണ്.

ഏതെല്ലാം ഹൃദ്രോഗ കാരണമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇതിന് എന്തെല്ലാം ചികിത്സ സംവിധാനം കാണാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദയത്തിൽ ഉണ്ടാകുന്ന മിഡിപ്പിന്റെ താഴപിളകളിൽ പ്രധാനപ്പെട്ട പ്രശ്നമാണ് ഹൃദയ മിടിപ്പ് താളം തെറ്റുന്നവർക്ക് ഹാർട്ട്ന് അകത്തുതന്നെ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ബ്ലഡ് ക്ലോട്ട് ബ്രെയിനിലേക്ക് പോവുകയും.

ഇത്തരത്തിൽ സ്ട്രോക്ക് മുതലായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി രക്തമലിയിക്കുന്ന മരുന്നാണ് കൊടുത്തിരുന്നത്. എന്നാൽ ഈ മരുന്ന് കഴിക്കുമ്പോൾ ഉള്ള പ്രധാനപ്പെട്ട പ്രശ്നം ഇതു മൂലം ബ്ലീഡിങ് ഉണ്ടാകുന്നത്. ഇതു മൂലം ശർദിക്കുമ്പോൾ ബ്ലഡ്‌ വരാം ചിലർക്ക് എവിടെയെങ്കിലും ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ തുടർച്ചയായി നിർത്താതെ രീതിയുണ്ടാകുന്നതാണ്.

ഇത് ഒരു വലിയ പ്രശ്നമാണ്. കാരണം തലച്ചോറിനകത്ത് ഇതു കാരണം ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ ഇത് റിസ്ക് മാത്രമല്ല മരണത്തിനു പോലും കാരണമാകാം. ഇതുകൂടാതെ ഹൃദയമിടിപ്പിന്റെ താഴപിഴ കാരണം സ്ട്രോക്ക് ഉണ്ടാകാതിരിക്കാൻ ചെയ്യുന്ന ന്യൂതന ചികിത്സാ സംവിധാനമാണ് വാച്മെൻ ഡിവൈസ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam