ഉറക്കത്തിൽ ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടോ..!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

നമ്മുടെ ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഉറക്ക സംബന്ധമായി നമ്മൾ പലരിലും കാണുന്ന ഒരു അസുഖമാണ് ഒബ്സ്ടറെക്റ്റീവ് സ്ലീപ്‌ അംനിയ. നമ്മൾ ഉറങ്ങുന്ന സമയത്ത് നമ്മുടെ മൂക്ക് മുതൽ ട്രക്കിയ വരെയുള്ള ശ്വാസ നാളിയിൽ ഉണ്ടാകുന്ന തടസ്സം മൂലം നിരന്തരമായി ശ്വാസം എടുക്കാൻ തുടക്കമുണ്ടാവുകയും ഇതുപോലെ ഉറക്കത്തിന് തടസ്സം ഉണ്ടാവും ചെയ്യുന്ന അവസ്ഥയാണ് ഇത്. നിരന്തരമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് വഴി നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ സംഭവിക്കുകയും ഇതുമൂലം പലതരത്തിലുള്ള രോഗാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ സാധാരണയായി അമിതമായ വണ്ണമുള്ളവരിലാണ്.

അമിതമായ വണ്ണമുള്ളവരിൽ പൊതുവേ ഉറങ്ങുന്ന സമയത്ത് ശ്വാസനാളിയിൽ വ്യാസത്തിന്റെ കുറവ് സംഭവിക്കുകയും ചില പ്രത്യേക അവസ്ഥയിൽ ശ്വാസം ഒട്ടും തന്നെ ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു. ഇതു മൂലം ശരീരത്തിൽ പലതരത്തിലുള്ള വ്യത്യാസങ്ങളും കണ്ടുവരുന്നുണ്ട്. ഉറങ്ങുന്ന സമയത്ത് നിരന്തരമായി ശ്വാസ തടസ്സം വന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഹൃദയമിടിപ്പ് കൂടുകയും പലപ്പോഴും ബിപിയിൽ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. ഇതുമൂലം അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോലും കാരണമാകുന്നു. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. ഏറ്റവും പ്രധാനമായി കാണുന്ന ലക്ഷണം എന്ന് പറയുന്നത്. കൂർക്കം വലി ആണ്. നമ്മളെല്ലാവരും സാധാരണ ചിന്തിക്കുന്നത് കൂർക്കം വലി എന്ന് പറയുന്നത് ഗാഡ നിദ്രയുടെ ലക്ഷണമാണ്.

എന്നാൽ എല്ലാ കൂർക്കം വലിക്കാരിലും ഇത് ഇങ്ങനെയല്ല. നല്ല ശതമാനം ആളുകളിലും ഇത് ഈ അസുഖത്തിന് ലക്ഷണം ആയിരിക്കും. ഏറ്റവും പ്രധാനമായ ലക്ഷണം കൂർക്കം വലി തന്നെയാണ്. രാത്രിയിൽ കൂർക്കം വലി കൂടിക്കൂടി വരികയും ഒരു പ്രത്യേക അവസ്ഥയിൽ എത്തുമ്പോൾ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇതാണ് ഇതിന്റെ പ്രധാനമായി ലക്ഷണം കാണാൻ കഴിയുക. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് പകൽ സമയത്ത് അമിതമായി ഉറക്കം തോന്നുന്ന അവസ്ഥയാണ്. പകൽ വെറുതെയിരിക്കുമ്പോൾ ടിവി കാണുന്ന സമയത്ത് പത്ര വായിക്കുന്ന സമയത്ത് ഉറങ്ങിപ്പോകും. അതുപോലെതന്നെ ഡ്രൈവ് ചെയ്യുന്ന ആളുകൾ ആണെങ്കിൽ വാഹനം ഓടിക്കുന്ന സമയത്ത് ഉറക്കം വരുകയും ഇതു മൂലം അപകടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകാറുണ്ട്.

രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ഉന്മേഷക്കുറവ്. രാവിലെ എഴുന്നേറ്റ് വരുമ്പോൾ ഉറക്കം മതിയാകാത്ത അവസ്ഥ തോന്നുക. കഠിനമായ തലവേദന ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന താല്പര്യക്കുറവ്. ഉന്മേഷക്കുറവ് ഓർമ്മയ്ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ഏതുതരത്തിലുള്ള ആളുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. ഏറ്റവും പ്രധാനമായി പറയുകയാണെങ്കിൽ അമിതവണ്ണമുള്ള ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് കാണാറുണ്ട്. അതുപോലെതന്നെ കഴുത്തിന്റെ ഭാഗത്ത് കൊഴുപ്പ് കൂടുതലായിട്ടുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാം. പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *