കഫക്കെട്ട് പനി ചുമ എന്നിവയെ പ്രതിരോധിക്കാൻ ഈ ഇലയ്ക്കുള്ള കഴിവ് മറ്റൊന്നിനുമില്ല. കണ്ടു നോക്കൂ…| Panikoorka benefits for skin

Panikoorka benefits for skin : ധാരാളം വൃക്ഷലതാദികളും പുഴകളും കുന്നുകളും എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണ് നമ്മുടെ പ്രകൃതി. അവയിൽ തന്നെ ഏറ്റവുമധികം നമുക്ക് ഗുണം ചെയ്യുന്ന ഒന്നാണ് ഔഷധസസ്യങ്ങൾ. അത്തരത്തിൽ എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്ത തരത്തിൽ ഒട്ടനവധി ഔഷധസസ്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയിൽ തന്നെ നാം നിർബന്ധമായും നമ്മുടെ വീടുകളിൽ നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക.

ഒട്ടനവധി പേരുകളിലാണ് ഇത് ഓരോ പ്രദേശത്തും അറിയപ്പെടുന്നത്. കഞ്ഞികൂർക്ക ഞവര കർപ്പൂരവള്ളി എന്നിങ്ങനെയാണ് അവ. ഈ ഔഷധസസ്യം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ പല രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തേത് നിത്യവും നമ്മളിലേക്ക് കയറി കൂടുന്ന പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള രോഗങ്ങളെ കുറയ്ക്കുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് പനിക്കൂർക്കയുടെ നീരാണ് ഉപയോഗിക്കുന്നത്.

അതോടൊപ്പം തന്നെ കുട്ടികളിലെ മൂക്കടപ്പിനെ പരിഹരിക്കാൻ ഈ ഇല വാട്ടി നെറുകയിൽ ഇടുന്ന ശീലവും ഉണ്ട്. കൂടാതെ ദഹനം ശരിയായി നടക്കാതെ വരുമ്പോൾ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളുണ്ടാകുന്നു. അത്തരം പ്രശ്നങ്ങൾക്കുള്ളഒരു മറുമരുന്നായി ഇത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ കുട്ടികളിലെ വിര ശല്യത്തെ മറികടക്കാനും ഇത് സഹായകരമാണ്.

കൂടാതെ ഇതിന്റെ നീര് കഴിക്കുന്നത് കുട്ടികളിലെയും മുതിർന്നവരെയും പ്രതിരോധ സംവിധാനത്തെ ഉയർത്തുന്നതിന് ഉത്തമമാണ്. കോളറ രോഗത്തിന് പ്രതിരോധിക്കാനും ഇത് ഉപയോഗപ്രദമാണ്. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും മുടികൊഴിച്ചിൽ ഇല്ലാതാകുന്നതിനും അകാലനരയെ മറി കടക്കുന്നതിനും ഇത് പണ്ടുകാലമുതലേ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.