ഇന്ന് ഒട്ടനവധി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ജീവിതശൈലി രോഗങ്ങളിൽ തന്നെ നമ്മുടെ ജീവൻ കാർന്നുതിന്നുന്നതിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. കൊളസ്ട്രോൾ എന്നത് കൊഴുപ്പുകളാണ്. ഈ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും ശരിയായി നടക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
എന്നിരുന്നാലും ഇത് ക്രമാതീതമായി ശരീരത്തിൽ കൂടി വരുമ്പോൾ അത് ദോഷഫലങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത്. പലതരത്തിലുള്ള രോഗങ്ങളാണ് ഈ കൊളസ്ട്രോൾ വഴി നമ്മുടെ ശരീരത്തിൽ ഉടലെടുക്കുന്നത്. ഫാറ്റി ലിവർ ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിങ്ങനെ എണ്ണി തീരാവുന്നതിലും അപ്പുറം രോഗങ്ങളാണ് ഇതുവഴി ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കൊളസ്ട്രോൾ നമ്മുടെ ശരീരം തന്നെ ഒരു 80% ത്തോളം ഉല്പാദിപ്പിക്കുന്നുണ്ട്. ബാക്കിവരുന്ന 20% കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ശരീരത്തിന് ലഭിക്കുന്നത്.
അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോളിന് കുറയ്ക്കണമെങ്കിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ചെറിയ ക്രമീകരണങ്ങൾ കൊണ്ടുവരേണ്ടതാണ്. അവയിൽ ഏറ്റവും ആദ്യത്തെ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ അധികമായി കഴിക്കുക എന്നുള്ളതാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ അവ ചൂല് പോലെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുകയും.
നമ്മുടെ ശരീരത്തിലെ അനാവശ്യമായ എല്ലാത്തരത്തിലുള്ള ഷുഗറുകളും കൊളസ്ട്രോളുകളെയും മാലിന്യങ്ങളെയും എല്ലാം തുടച്ചുനീക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള വ്യായാമവും ഇത്തരത്തിലുള്ള അമിതമായ കൊഴുപ്പിൽ നിന്ന് നമ്മെ രക്ഷിക്കുന്നു. അതോടൊപ്പം തന്നെ ഇത് ശീലങ്ങളായ മദ്യപാനം പുകവലി മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും പൂർണമായും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.