തൈറോയ്ഡ് മുഴ വന്നാൽ എന്താണ് ചെയ്യേണ്ടത്..!! ഈ ക്യാൻസർ എങ്ങനെ തിരിച്ചറിയാം…| thyroid goiter symptoms

തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ്. ഇതിലെ ചില സംശയങ്ങൾ മാറ്റിയെടുക്കുക എന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈറോയ്ഡ് എന്ന് പറയുന്നത് കഴുത്തിന്റെ ഫ്രണ്ട് ഭാഗത്ത് അനനാളത്തിന്റെയും അതുപോലെ തന്നെ ശ്വാസനാളത്തിന്റെയും മുൻഭാഗത്തായി ഒരു ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ഓർഗനാണ് തൈറോയ്ഡ് എന്ന അവയവം.

തൈറോയ്ഡ് ഗ്രന്ധിയിൽ നിന്നാണ് തൈറോക്സിൻ എന്ന പറയുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത്. ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഈ ഹോർമോൺ കുറഞ്ഞു കഴിഞ്ഞാൽ ഉറക്ക കുറവുണ്ടാകും അതുപോലെതന്നെ തടി വെക്കുക കൊളസ്ട്രോൾ ഉണ്ടാവുക സ്ത്രീകളിൽ ആണെങ്കിൽ മെൻസസ് പ്രശ്നങ്ങളുണ്ടാകും. ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ പോലും ഉണ്ടാക്കുന്ന ഒന്നാണ് ഇത്.

തൈറോയ്ഡ് ഹോർമോൺ സാധാരണ രീതിയിൽ ശരീരത്തിൽ നിൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രണ്ടാമത് ഈ പറഞ്ഞ അതേ ഗ്രന്ഥിക്ക് ഉള്ളിൽ ചെറിയ ചെറിയ മുഴകളായി സാധാരണ ഇത് കാണാറുണ്ട്. സാധാരണ തടിപ്പ് കാണുക എന്താണ് ഇതിന് ചെയ്യുക എന്ന് ചോദിച്ചാണ് സാധാരണ വരിക. മിക്കവാറും പേർക്ക് ഇത് അറിയുന്നുണ്ടാകില്ല. തൈറോയ്ഡ് ആണോ എന്ന സംശയം ഉണ്ടാകും.

ഇതിൽ തന്നെ മിക്കവാറും ആളുകൾ ബ്ലഡ് ചെക്ക് ചെയ്തശേഷമാണ് വരിക. തൈറോയ്ഡ് ബ്ലഡ്‌ ടെസ്റ്റ് ചെയ്താൽ നോർമൽ ആയിരിക്കും. എന്നാൽ അതുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴ വരില്ല എന്നില്ല. ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam