തൈര് ഇനി നിങ്ങൾക്ക് തന്നെ സ്വയം വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കട്ട തൈര് അരമണിക്കൂറിനുള്ളിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ രണ്ടു തരത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും. ആദ്യം ഉണ്ടാകുന്നത് പുളി ഇല്ലാത്ത നല്ല കട്ട തൈര് ആണ്.
രണ്ടാമത് ഇവിടെ ഉണ്ടാകുന്ന നല്ല പുളി യുള്ള തൈര് ആണ്. തൈര് വെച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി കൂടി താഴെ പറയുന്നത്. നല്ല പുളി യുള്ള കട്ട തൈര് ചേർക്കാനായി എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം ചേർത്തു കൊടുത്താൽ മതി. ഈ കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. ഇത് നന്നായി തിളപ്പിക്കുക. അതിനുശേഷം അഞ്ചുമിനിറ്റ് ചെറിയ ചൂടിൽ വച്ച് കുറച്ച് സമയം ഇളകി കൊടുക്കുക.
പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണോ ആ ഒരു പാത്രത്തിലേക്ക് പാല് ഒഴിച്ച് കൊടുക്കുക. ഈ പാല് ഒഴിച്ച് കൊടുത്താൽ കുറച്ച് ചൂടാറണം. ചെറിയ ചൂടോടുകൂടി പാലിലേക്ക് രണ്ടു സ്പൂൺ തൈര് ചേർത്തു കൊടുക്കുക. നല്ല പുളിയുള്ള കട്ട തൈര് ചേർത്ത് കൊടുക്കുക. മോര് ആയാലും കുഴപ്പമില്ല. നന്നായിട്ട് ഇത് മിക്സ് ചെയ്ത് എടുക്കുക. ഈ പാല് പെട്ടെന്ന് കട്ട തൈരാക്കാൻ വേണ്ടി കുക്കറിലാണ് വെക്കേണ്ടത്.
കുക്കറിലേക്ക് നല്ല തിളച്ച വെള്ളമൊഴിച്ചുകൊടുക്കുന്നു. ഈ പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഇതിന്റെ മുകളിലായി പാല് ഇരിക്കുന്ന പാത്രം ഇറക്കി വയ്ക്കുക. പാലിന്റെ പാത്രം അടച്ചു വച്ച ശേഷം കുക്കർ അടച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog