ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. നമ്മളെല്ലാവരുടെ വീട്ടിൽ മണിച്ചട്ടി ഉണ്ടാകും. പ്രത്യേകിച്ച് മീൻ കറി വെക്കുന്നത് മൺചട്ടിയിൽ ആണെങ്കിൽ നല്ല രുചി ഉണ്ടാകും. മൻചട്ടി ഇഷ്ടമാണെങ്കിൽ കൂടി ഇത് വാങ്ങിയാൽ പഴക്കി എടുക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. കുറഞ്ഞത് ഒരു മൂന്ന് നാല് ദിവസമെങ്കിലും പഴക്കിയെടുക്കാൻ വേണം.
ഇൻസ്റ്റന്റ് ആണെങ്കിൽ ഒരു ദിവസം കൊണ്ട് പാഴാക്കിയെടുക്കാൻ സാധിക്കും. ഇന്ന് രണ്ട് രീതിയിലാണ് ഇത് പഴക്കിയെടുക്കുന്നത്. ഏതു മോഡൽ വേണമെങ്കിലും അവയിലാബിൽ ആണ്. കൂജകൾ ആണെങ്കിലും അതുപോലെതന്നെ തുളസിത്തറയും അടുപ്പും എല്ലാം തന്നെ മണ്ണ് കൊണ്ട് ഉണ്ടാക്കിയത് ലഭ്യമാണ്. പഴകിയാൽ മാത്രമേ ഇതിൽ കറി വെച്ചാൽ ടെസ്റ്റ് ഉണ്ടാകു.
എങ്ങനെയാണ് ഇത് തയ്യാറാക്കിയെടുക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ പുതിയ ചട്ടി വെള്ളം ഒഴിച്ച് സോഫ്റ്റ് സ്ക്രമ്പർ ഉപയോഗിച്ച് കഴുക്കി എടുക്കുക. പിന്നീട് ഇതിൽ വെള്ളം ഒഴിച്ച് ഒരു ദിവസം ഫുൾ ഇടുക. പിന്നീട് ഇത് സ്ക്രബർ ഉപയോഗിച്ച് വീണ്ടും കഴുകുക. പിന്നീട് ഒരു ചൂട് കഞ്ഞിവെള്ളം ചട്ടിയിൽ നിറച്ചു വയ്ക്കുക.
ഇത് ഒരു മൂന്ന് ദിവസം വയ്ക്കേണ്ടതാണ്. പിന്നീട് ഇത് ചെറുതായി ഉപ്പു ഇട്ട് വാഷ് ചെയ്ത് എടുക്കുക. തടിയുടെ തവി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പിന്നീട് ഇത് നല്ലപോലെ തുടച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് നന്നായി തടവി കൊടുക്കുക. പിന്നീട് ഇത് വെയിലത്ത് വയ്ക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vichus Vlogs