ഇനി പ്രായം കുറയ്ക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി..!! എന്നും ചെറുപ്പമായിരിക്കും…

എന്നും ഒരുപോലെ സൗന്ദര്യം നില നിർത്താൻ ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. മുഖ സൗന്ദര്യം നല്ല പോലെ ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും പലരും നേരിടുന്ന പ്രശ്നങ്ങളാണ് മുഖത്തുണ്ടാകുന്ന ചുളിവുകൾ കുരുക്കൾ സൺ ടാൻ തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ നോക്കാം. പ്രായം കൂടുക എന്നത് സാധാരണ രീതിയിലെ എല്ലാവരെയും സംബന്ധിച്ച് കുറച്ച് സ്‌ട്രെസ്സ് ഉണ്ടാവുന്ന ഒരു പ്രശ്നമാണ്. ഒരു 40 വയസ്സ് കഴിയുമ്പോൾ 50 വയസ്സ് കഴിയുമ്പോഴേക്കും പ്രായം കൂടുകയാണല്ലോ എന്ന ചിന്തയിലാണ് ജീവിക്കുക.

ചിലർക്ക് 60 വയസ്സ് കഴിഞ്ഞാലും ചർമം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന രീതിയിലാണ് കാണാൻ സാധിക്കുക. മറ്റു ചിലർക്ക് 40 വയസ്സ് ആകുമ്പോൾ തന്നെ ഒരു 60 വയസ്സിന്റെ ലുക്ക് ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചില ആളുകൾക്ക് മാത്രം പ്രായം കൂടി വരുന്നത്. മറ്റു ചിലർ എങ്ങനെയാണ് പ്രായത്തെ പിടിച്ചുനിർത്തുന്നത്. എന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശാരീരികമായി മാനസികമായും എങ്ങനെയാണ് ഒരാൾ പ്രായത്തെ മറി കടക്കാൻ വേണ്ടി പറ്റുന്നത്. നമ്മളെ ഉണ്ടാക്കിയിട്ടുള്ളത് കോശങ്ങൾ കൊണ്ടാണ്. ഓരോ ശരീരത്തിലും കോടി കണക്കിന് കോശങ്ങളുണ്ട്.

ഓരോ കോശത്തിന്റെയും ആരോഗ്യമാണ് ഒരു മനുഷ്യന്റെ ആകെ ആരോഗ്യത്തെ നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കോശത്തിന്റെ അകത്ത് വരുന്ന ഡാമേജുകൾ. അതിന്റെ അകത്ത് വരുന്ന ഇൻഫ്‌ളമേഷനുകൾ എല്ലാം തന്നെ ഒരു മനുഷ്യന്റെ ടോട്ടൽ ആരോഗ്യത്തെയും പ്രായം വർദ്ധിക്കുക എന്ന പ്രക്രിയ സ്വാധീനിക്കുന്നുണ്ട്. രണ്ടു വാക്കുകളാണ് ഈ കാര്യത്തിൽ ഉപയോഗിക്കുന്നത്. ഒന്നാമത് ഇൻഫ്ലമേഷൻ. മറ്റൊന്ന് ഓക്സിഡേഷൻ. ഇൻഫ്ളമേഷൻ ഒരു സെല് ഡാമേജ് ആകുന്ന അവസ്ഥയാണ്. അതുപോലെതന്നെ ഓസികരണം. ഇത് എന്താണെന്ന് ചോദിച്ചുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഉദാഹരണമാണ് ഇവിടെ പറയുന്നത്.

നമ്മുടെ അടുക്കളയിലുള്ള ഒരു അടുപ്പ് അതിൽ തീ ആണ് ഉപയോഗിക്കുന്നത് കരുതുക. വിറകടുപ്പ് ഉപയോഗിക്കുമ്പോൾ സാധാരണരീതിയിൽ അവിടെയെല്ലാം കറുത്ത നിറം ആകാറുണ്ട്. മറ്റുള്ള മുറിയിലേക്ക് ഇത് വ്യാപിക്കാം. ഇത് തന്നെയാണ് കോശത്തിനകത്ത് നടക്കുന്ന ഓസീടെഷൻ എന്ന് പറയുന്നത്. ഓക്സിജന്റെ പ്രസൻസ് ഉള്ള ഭാഗത്ത് ഓസീകരണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ആന്റി ഓക്സിഡന്റ്സ് ഉപയോഗിക്കുന്നത്. ചിലരെങ്കിലും ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാൻ വേണ്ടി പ്രായം കുറയ്ക്കാൻ വേണ്ടി ഗ്ലൂട്ടാതായാൻ പോലെയുള്ള സപ്ലിമെന്റ് ഉപയോഗിക്കുന്നത് കാണാൻ കഴിയും. എന്തെല്ലാം രീതിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs